Usha P.T.

Usha P.T.

Any

Reading

Problem

Sports / Games

1964-

Payyoli

Kozhikkode, Nil

Nil

Back

NIL

ഇന്ത്യന്‍ കായികതാരമായ ഉഷ പി.ടി. 20-05-1964-ല്‍ കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ ജനിച്ചു. ഒളിമ്പിക്സില്‍ ട്രാക്ക് ഇനത്തില്‍ ഫൈനല്‍സിലെത്തിയ ആദ്യത്തെ വനിതാ കായികതാരമായ ഇവര്‍ സ്പ്രിന്റ് റാണി എന്ന പേരിലറിയപ്പെടുന്നു. 1980-ല്‍ മോസ്കോയില്‍ നടന്ന ഒളിമ്പിക്സില്‍ 100 മീ, 200 മീ എന്നീ ഇനങ്ങളില്‍ പങ്കെടുത്തു. 1982-ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ ഈ രണ്ടിനങ്ങളിലും വെള്ളി മെഡല്‍ നേടി. 1984-ലെ ലോസ് ഏഞ്ചലന്‍സ് ഒളിമ്പിക്സില്‍ 400 മീ. ഹര്‍ഡില്‍സില്‍ സെക്കന്‍ഡിന്റെ നൂറില്‍ ഒരു ഭാഗം സമയ വ്യത്യാസംകൊണ്ട് വെങ്കലമെഡല്‍ ഇവര്‍ക്ക് നഷ്ടമായി. 1986-ലെ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ 4 സ്വര്‍ണ്ണവും ഒരു വെള്ളിയും കരസ്ഥമാക്കിയ ഇവര്‍ പല അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുത്ത് സുവര്‍ണ്ണ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. പദ്മശ്രീ പുരസ്കാരം ലഭിച്ച ഇവര്‍ റെയില്‍ വേ ഉദ്യോഗസ്ഥയാണ്. റെയില്‍വേ മീറ്റിലും വേഗം കൂടിയ ഓട്ടക്കാരി ഇവര്‍ തന്നെയാണ്. പയ്യോളി എക്സ്പ്രസ് എന്ന പേരിലും ഇവര്‍ അറിയപ്പെടുന്നു.

              
Back

  Date updated :