Umminithambi Dalava

Umminithambi Dalava

Any

Reading

Problem

Historic Persons

Thiruvithamkoor

Nil

Other, Nil

Nil

Back

NIL

വേലുത്തമ്പി ദളവയ്ക്കുശേഷം തിരുവിതാംകൂറിലെ ദിവാനായ വ്യക്തിയാണ് ഉമ്മിണിത്തമ്പി ദളവ എന്നറിയപ്പെടുന്ന മാര്‍ത്താണ്ഡന്‍ ഇരവി. ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപമുയര്‍ത്തിയ വേലുത്തമ്പിയെ തള്ളിപ്പറഞ്ഞ് കമ്പനിയുടെ ദയാദാക്ഷിണ്യത്തിന് അപേക്ഷിച്ച് ബാലരാമവര്‍മ്മമഹാരാജാവ് അയച്ച നിവേദകസംഘത്തിന്റെ നേതാവായിരുന്നു ഇദ്ദേഹം. വേലുത്തമ്പിയുടെ തലയ്ക്ക് 50000 രൂപ വിലകല്പിച്ചതിലും അദ്ദേഹത്തിന്റെ കുടുംബം തകര്‍ത്തതിലും ഇദ്ദേഹം മുന്‍കൈയെടുത്തു. 1809-ലാണ് ഇദ്ദേഹം ദിവാനായത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ജില്ലാ ജയിലുകള്‍ സ്ഥാപിച്ചതും ബാലരാമപുരം എന്ന ചെറുപട്ടണം സ്ഥാപിച്ചതും വിഴിഞ്ഞം തുറമുഖത്തിനു രൂപകല്‍പ്പന ചെയ്തതുമാണ് ഇദ്ദേഹത്തിന്റെ ഭരണനേട്ടം. അധികാരദുര്‍മോഹിയായിരുന്ന ഈ ദിവാന്‍ സ്വന്തം വീഴ്ചകള്‍ക്ക് മഹാരാജാവിനെ കുറ്റക്കാരനാക്കി ബ്രിട്ടീഷ് പക്ഷത്ത് ചേര്‍ന്നു. 1810-ല്‍ രാജാവ് നാടുനീങ്ങിയപ്പോള്‍ സമര്‍ത്ഥയായ ഗൌരീലക്ഷ്മീഭായി ഭരണമേറ്റതോടെ ഇദ്ദേഹത്തെ ദിവാന്‍ സ്ഥാനത്തു നിന്ന് പിരിച്ചുവിടപ്പെട്ടു. പിന്നീട് ദിവാനായ മണ്‍റോയെ വധിക്കാന്‍ ഇദ്ദേഹം ഗൂഢാലോചന നടത്തി. ഇക്കാരണത്താല്‍ ഇദ്ദേഹത്തെ ആദ്യം വീട്ടുതടങ്കലിലാക്കുകയും പിന്നീട് നെല്ലൂര്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തു. അവിടെവച്ച് മരണമടയുകയും ചെയ്തു.

              
Back

  Date updated :