Ummarkutty A.N.P.

Ummarkutty A.N.P.

Any

Reading

Problem

Literature

1933-

Thalasserry

Kannur, Nil

Nil

Back

NIL

എ.എന്‍.പി. എന്ന തൂലികാനാമത്തിലറിയപ്പെടുന്ന ഉമ്മര്‍കുട്ടി എ.എന്‍.പി. 01-12-1933-ല്‍ തലശ്ശേരിയില്‍ ജനിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വൈസ് ചാന്‍സലറായിരുന്ന ഇദ്ദേഹം എഴുത്തുകാരന്‍, വിദ്യാഭ്യാസവിചക്ഷണന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു. തലശ്ശേരി ബി.ഇ.എം.പി. ഹൈസ്കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച ഇദ്ദേഹം മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിരുദം, അലിഗഢ് യൂണിവേഴ്സിറ്റിയില്‍നിന്ന് സ്വര്‍ണ്ണമെഡലോടെ ഒന്നാം റാങ്കില്‍ എം.എസ്.സി, മറൈന്‍ സയന്‍സില്‍ പി.എച്ച്.ഡി. എന്നിവ നേടി. മറൈന്‍ സയന്റിസ്റായി ജോലി നോക്കി. ഇന്ത്യന്‍ മഹാസമുദ്ര പര്യവേക്ഷണവും കൊങ്കണ്‍ തീരത്ത് ജീവശാസ്ത്ര സര്‍വേയും ഇദ്ദേഹം നടത്തിയിട്ടുണ്ട്. 30-ല്‍ അധികം ഗവേഷണപ്രബന്ധങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ടില്‍ അസിസ്റന്റ് ഡയറക്ടര്‍, ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം 1991-ല്‍ വിരമിച്ചു. ശാസ്ത്രം, വിദ്യാഭ്യാസം, സാഹിത്യം, തത്ത്വശാസ്ത്രം എന്നീ വിഷയങ്ങളില്‍ ആഭിമുഖ്യം ഉണ്ടായിരുന്ന ഇദ്ദേഹം നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ജനറല്‍ എഡിറ്റര്‍, എഡിറ്റര്‍ എന്നീ നിലകളില്‍ നിരവധി പുസ്തകങ്ങളുടെ പ്രസിദ്ധീകരണച്ചുമതലയും നിര്‍വഹിച്ചിട്ടുണ്ട്. നാഷണല്‍ ബുക് ട്രസ്റ് പ്രസിദ്ധപ്പെടുത്തിയ സയന്‍സ് ഓഫ് ദി ഓഷന്‍സ് പല ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

              
Back

  Date updated :