Umayamma Rani

Umayamma Rani

Any

Reading

Problem

Kings / Queens

Venad

Nil

Other, Nil

Nil

Back

NIL

വേണാടു ഭരിച്ചിരുന്ന റാണിയാണ് ഉമയമ്മറാണി. 1677-84 ആയിരുന്നു ഭരണകാലം. ആദിത്യവര്‍മ്മയുടെ കാലശേഷം രാജ്യഭരണം നടത്തേണ്ടിയിരുന്ന രവിവര്‍മ്മയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇദ്ദേഹത്തിന്റെ മാതൃസഹോദരിയായ ഉമയമ്മറാണി റീജന്റായി രാജ്യഭാരമേറ്റു. ഇവരുടെ ജീവിതകഥയെപ്പറ്റി പരസ്പരവിരുദ്ധമായ വിവരങ്ങളാണ് നിലനില്‍ക്കുന്നത്. മഹാകവി ഉള്ളൂര്‍ രചിച്ച മഹാകാവ്യമായ ഉമാകേരളം ഇവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. ഇവര്‍ പ്രഗത്ഭയായ ഭരണാധികാരി ആയിരുന്നുവെന്നും അതല്ല; ഭരണത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താതിരുന്നതുകൊണ്ട് രാജ്യത്ത് നിയമവാഴ്ചയില്ലാതായി എന്നും രണ്ട് അഭിപ്രായമുണ്ട്. ഇവരുടെ ആറുമക്കളില്‍ അഞ്ച്പേരെ എട്ടുവീട്ടില്‍ പിള്ളമാര്‍ കളിപ്പാന്‍ കുളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്നും അതല്ല ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല എന്നും പറയപ്പെടുന്നു. കോലത്തുനാട്ടില്‍നിന്ന് കൊച്ചുരാമന്‍ പണ്ടാരത്തിനേയും രണ്ടു സ്ത്രീകളേയും റാണി ദത്തെടുത്തത് ഇഷ്ടപ്പെടാതെ നെടുമങ്ങാട്ടെ രാജാവായ കേരളവര്‍മ്മ, റാണിയെ ആക്രമിച്ചു. തുടര്‍ന്നുണ്ടായ ആഭ്യന്തരപ്രശ്നങ്ങളെ ഇവര്‍ സധൈര്യം നേരിട്ടു. വേണാടിന്റെ ദക്ഷിണഭാഗം ആക്രമിച്ച മുകിലരെ വടക്കന്‍ കോട്ടയം കേരളവര്‍മ്മ രാജാവിന്റെ സഹായത്തോടെ ഇവര്‍ തുരത്തി. രാമവര്‍മ്മയ്ക്ക് പ്രായപൂര്‍ത്തിയായതോടെ രാജ്യഭരണം അദ്ദേഹത്തെ ഏല്‍പ്പിച്ച് ഇവര്‍ പിന്‍മാറി.

              
Back

  Date updated :