Udayavarmaraja Kadathanad

Udayavarmaraja Kadathanad

Any

Reading

Problem

Literature

1865-1905

Kadathanad

Other, Nil

Nil

Back

NIL

ഉദയവര്‍മ്മരാജാ 17-07-1865-ല്‍ കടത്തനാട്ട് ജനിച്ചു. സംസ്കൃതം, മലയാളം, ഇംഗ്ളീഷ് എന്നീ ഭാഷകളില്‍ അറിവ് നേടിയ ഇദ്ദേഹം രചിച്ച കൃതികളാണ് രസികഭൂഷണം, സരസനാടകം, കവികലാപം, സദ്വൃത്തമാല, ഹര്‍ഷന്റെ രത്നാവലി എന്ന നാടക വിവര്‍ത്തനം മുതലായവ. 1891-ല്‍ മലബാറിലെ ആദ്യ മാസികയായ ജ്ഞാനരഞ്ജിനി ആരംഭിച്ചത് ഇദ്ദേഹമാണ്. ചന്ദ്രോത്സവം, ഭാരതചമ്പു തുടങ്ങിയ പ്രാചീനകൃതികള്‍ പ്രസിദ്ധീകരിച്ചത് ഈ മാസികയിലൂടെയാണ്. പ്രാചീനകൃതികള്‍ പ്രകാശനം ചെയ്തും പ്രസിദ്ധ സംസ്കൃതകൃതികള്‍ വിവര്‍ത്തനം ചെയ്തും കവികളെ പ്രോത്സാഹിപ്പിച്ചും കവിസമ്മേളനങ്ങള്‍ നടത്തിയും ഇദ്ദേഹം ഭാഷാസാഹിത്യത്തെ വളര്‍ത്തി. 08-09-1905-ല്‍ അന്തരിച്ചു.

              
Back

  Date updated :