Uthradam Thirunal Marthandavarma

Uthradam Thirunal Marthandavarma

Any

Reading

Problem

Kings / Queens

1922-

Nil

Trivandrum, Nil

Nil

Back

NIL

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ 22-3-1922-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. മാതാവ് മഹാറാണി സേതു പാര്‍വ്വതീഭായിയും പിതാവ് രവിവര്‍മ കോയിത്തമ്പുരാനും ആണ്. കൊട്ടാരത്തില്‍ വച്ചുതന്നെ വിവിധ വിഷയങ്ങള്‍ പഠിച്ചു. വ്യവസായം, സ്പോര്‍ട്സ്, ഫോട്ടോഗ്രാഫി എന്നിവയില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. 1943-ല്‍ ട്രാവന്‍കൂര്‍ യൂണിവേഴ്സിറ്റിയില്‍ (ഇപ്പോഴത്തെ കേരള യൂണിവേഴ്സിറ്റിയില്‍) നിന്ന് ബി.എ. ബിരുദം നേടി. സംസ്കൃതത്തില്‍ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിക്കുള്ള മങ്കൊമ്പ് ആണ്ടി അയ്യര്‍ സ്വര്‍ണ്ണ മെഡല്‍ ഇദ്ദേഹം കരസ്ഥമാക്കി. തിരുവനന്തപുരം ശ്രീപദ്മനാഭക്ഷേത്രകാര്യങ്ങളില്‍ രാജകുടുംബത്തിനുള്ള ചുമതലകള്‍ ഇദ്ദേഹം നിര്‍വ്വഹിച്ചിരുന്നു.

              
Back

  Date updated :