Unniramavarma

Unniramavarma

Any

Reading

Problem

Kings / Queens

Nil

Kochi

Other, Nil

Nil

Back

NIL

ഉണ്ണിരാമകോയില്‍ രണ്ടാമന്‍ എന്നും ഉണ്ണിരാമകോയില്‍ തിരുമുല്‍പ്പാട് എന്നും അറിയപ്പെട്ട കൊച്ചി രാജാവാണ് ഉണ്ണിരാമവര്‍മ്മ. 1503-37 കാലയളവാണ് ഭരണകാലം. ഉണ്ണിഗോദവര്‍മ്മ 1503-ല്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ കൊച്ചി രാജാവായി. ഉണ്ണിഗോദവര്‍മ്മ രാജാവായിരുന്നപ്പോള്‍ പോര്‍ച്ചുഗീസുകാര്‍ക്കുവേണ്ടി പണി കഴിപ്പിച്ച മാനുവല്‍ കോട്ട ഇദ്ദേഹത്തിന്റെ കാലത്ത് പോര്‍ച്ചുഗീസ് സൈനികകേന്ദ്രമാക്കി. 1510-ല്‍ ഉണ്ണിഗോദവര്‍മ്മ മരിച്ചപ്പോള്‍ നാട്ടുനടപ്പ് അനുസരിച്ച് ഉണ്ണിരാമവര്‍മ്മ കൊച്ചി രാജസ്ഥാനം വെടിഞ്ഞ് വാനപ്രസ്ഥം സ്വീകരിച്ച് പെരുമ്പടപ്പ് മൂപ്പില്‍ ആകേണ്ടതായിരുന്നു. ഇതിന് തയ്യാറായ ഇദ്ദേഹത്തെ പോര്‍ച്ചുഗീസുകാര്‍ വിലക്കി. അപ്രകാരം സംഭവിച്ചാല്‍ പിന്നീട് വരുന്ന ഭരണാധികാരി സാമൂതിരി പക്ഷക്കാരനാകും എന്ന് അവര്‍ക്ക് അറിയാമായിരുന്നു. പോര്‍ച്ചുഗീസ് ഗവര്‍ണര്‍ അല്‍ബുക്കര്‍ക്കിന്റെ സമ്മര്‍ദ്ദത്തിന് ഇദ്ദേഹം വഴങ്ങി, 1537 വരെ ഇദ്ദേഹം രാജഭരണം നടത്തി. ഇക്കാലത്ത് പോര്‍ച്ചുഗീസുകാര്‍ വാങ്ങുന്ന സാധനങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം രാജാവ് അവര്‍ക്കുതന്നെ നല്കി. അത്രയ്ക്ക് ബന്ധം രാജാവും പോര്‍ച്ചുഗീസുകാരും തമ്മില്‍ ഉണ്ടായി. ഉണ്ണിഗോദവര്‍മ്മയ്ക്ക് പോര്‍ച്ചുഗല്‍ രാജാവ് സമ്മാനമായി നല്‍കിയ കിരീടം ആര്‍ഭാടപൂര്‍വ്വം ആദ്യം അണിഞ്ഞത് ഇദ്ദേഹമാണ്.

              
Back

  Date updated :