Unniyarcha

Unniyarcha

Any

Reading

Problem

Ancient Leader

Nil

Nil

Other, Nil

Nil

Back

NIL

പുത്തൂരം വീട്ടിലെ കണ്ണപ്പച്ചേകവരുടെ മകളാണ് ഉണ്ണിയാര്‍ച്ച. വടക്കന്‍ പാട്ടുകളിലെ നായികയായ ഇവര്‍ ചേകവന്‍മാരായ ആരോമലിന്റേയും ഉണ്ണിക്കണ്ണന്റേയും സഹോദരിയാണ്. അക്ഷരവിദ്യയിലും ആയോധന പരിശീലനത്തിലും പിതാവ് തന്നെയാണ് ഗുരു. മുറച്ചെറുക്കനായ ചന്തു; ഉണ്ണിയാര്‍ച്ചയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, പത്താംവയസ്സില്‍ ആറ്റുംമണമ്മേലെ കുഞ്ഞിരാമന്‍ ഇവരെ വിവാഹം ചെയ്തു. പിന്നീട് ആറ്റുംമണമ്മേല്‍ ഉണ്ണിയാര്‍ച്ച എന്ന പേരില്‍ പ്രസിദ്ധയായി. അല്ലിമലര്‍ക്കാവില്‍ കൂത്തു കാണാന്‍ പോയ ഇവരെ ശല്യപ്പെടുത്തിയ ജോനകന്മാരെ തോല്‍പിച്ച സംഭവം ഉണ്ണിയാര്‍ച്ചയുടെ ധീരതയ്ക്ക് ഉദാഹരണമായി പാടിപുകഴ്ത്താറുണ്ട്. ഉണ്ണിയാര്‍ച്ചയോടും കുടുംബത്തോടും പകയുണ്ടായിരുന്ന ചന്തു ഇവരുടെ സഹോദരനായ ആരോമലിനെ ചതിപ്രയോഗത്തിലൂടെ കൊലപ്പെടുത്തി. വര്‍ഷങ്ങള്‍ക്കുശേഷം ഉണ്ണിയാര്‍ച്ചയുടെ മകന്‍ ആരോമല്‍ അങ്കത്തില്‍വച്ച് ചന്തുവിനെ കൊലപ്പെടുത്തി പകരംവീട്ടി. ഉണ്ണിയാര്‍ച്ചയുടെ പകവീട്ടലിന്റേയും ധീരതയുടേയും കഥകള്‍ വടക്കന്‍പാട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.

              
Back

  Date updated :