Unni Nair Kenal

Unni Nair Kenal

Any

Reading

Problem

Officials

1911-1950

Varal

Palakkad, Nil

Nil

Back

NIL

ഇന്ത്യന്‍ സേനാനിയായ കേണല്‍ ഉണ്ണിനായര്‍ 1911-ല്‍ പാലക്കാട് ജില്ലയിലെ വറളില്‍ ജനിച്ചു. എം. കേശവനുണ്ണി നായര്‍ എന്നാണ് ശരിയായ പേര്. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഓണേഴ്സ് ബിരുദം നേടിയ ഇദ്ദേഹം ദ മെറി മാഗസിന്‍, ദ മെയില്‍, സ്റേറ്റ്സ്മന്‍ എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 1938-ല്‍ ആണ് സൈന്യത്തില്‍ ചേര്‍ന്നത്. പബ്ളിക് റിലേഷന്‍സ് ഉദ്യോഗസ്ഥനായി സിംഗപ്പൂര്‍, ആഫ്രിക്ക, ബര്‍മ, ഇറ്റലി, സിലോണ്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. യുദ്ധാനന്തരം വീണ്ടും പത്രപ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് ഇന്ത്യന്‍ പ്രതിപുരുഷാലയത്തിലെ (വാഷിങ്ടന്‍) പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, കൊറിയന്‍ യുദ്ധകാലത്ത് ഐക്യരാഷ്ട്രസഭയുടെ കൊറിയന്‍ കമ്മീഷനിലെ റിപ്പോര്‍ട്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. യുദ്ധകാര്യലേഖകന്‍ എന്ന നിലയില്‍ ഏറെ പ്രശസ്തനായ ഇന്ത്യന്‍ സേനയിലെ ലഫ്: കേണലായിരുന്നു ഇദ്ദേഹം. 12-8-1950-ല്‍ ഉണ്ടായ ജീപ്പ് അപകടത്തെത്തുടര്‍ന്ന് ഇദ്ദേഹം മരണമടഞ്ഞു. കൊറിയയില്‍ ഇദ്ദേഹത്തിന് ഒരു സ്മാരകം നിര്‍മ്മിച്ചിട്ടുണ്ട്.

              
Back

  Date updated :