Unni Godavarma

Unni Godavarma

Any

Reading

Problem

Kings / Queens

- 1510

Nil

Other, Nil

Nil

Back

NIL

ഉണ്ണിരാമകോയില്‍ ഒന്നാമന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൊച്ചി രാജാവായിരുന്നു ഉണ്ണി ഗോദവര്‍മ്മ. ഗോദവര്‍മ്മ കോയില്‍ തിരുമുല്‍പ്പാട്, ഉണ്ണിഗോദവര്‍മ്മ കോയില്‍ തിരുമുല്‍പ്പാട് എന്നീ പേരുകളിലും പ്രഖ്യാതനായിരുന്നു. 1502-ല്‍ വാസ്കോഡഗാമ രണ്ടാമത് കേരളത്തില്‍ വന്നപ്പോള്‍ രാജാവിന് പോര്‍ച്ചുഗീസ് രാജാവിന്റെ വകയായി സമ്മാനങ്ങളും കിരീടങ്ങളും നല്‍കി. ഗാമ തിരിച്ചു പോയപ്പോള്‍; ഗോദവര്‍മ്മയുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന പോര്‍ച്ചുഗീസുകാരെ വിട്ടുകൊടുക്കാന്‍ സാമൂതിരി ആവശ്യപ്പെട്ടുവെങ്കിലും ഗോദവര്‍മ്മ വഴങ്ങിയില്ല. ഇക്കാരണത്താല്‍ 1503-ല്‍ സാമൂതിരി, ഇടപ്പള്ളി വഴി കൊച്ചിയെ ആക്രമിച്ചു. സാമൂതിരിയുമായുള്ള യുദ്ധത്തില്‍ കൊച്ചിയിലെ മൂന്ന് ഇളമുറത്തമ്പുരാക്കന്മാര്‍ മരിച്ചു. ഗത്യന്തരമില്ലാതെ രാജാവ് ഇളങ്കുന്നപ്പുഴ ക്ഷേത്രസങ്കേതത്തില്‍ അഭയം തേടി. ഈ ദുര്‍ഘടഘട്ടത്തില്‍ പോര്‍ച്ചുഗീസ് നാവികാധിപന്‍ അല്‍ബുക്കര്‍ക്കിന്റെ നേതൃത്വത്തിലെത്തിയ പോര്‍ച്ചുഗീസ് സൈന്യം ഇദ്ദേഹത്തെ കൊച്ചി രാജാവായി പുനരധിവസിപ്പിച്ചു. ഇതിന്റെ ഉപകാരസ്മരണയ്ക്ക് രാജാവ് പറങ്കികള്‍ക്ക് ഒരു കോട്ട പണിത് നല്‍കി. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യന്‍ കോട്ടയാണ് ഇത്. (1503 സെപ്റ്റംബര്‍ 23) പോര്‍ച്ചുഗല്‍ രാജാവിനെ മാനിച്ച് കോട്ടയ്ക്ക് മാനുവല്‍ കോട്ട എന്ന പേരിട്ടു. 1503-ല്‍ ഇദ്ദേഹം പെരുമ്പടപ്പ് മൂപ്പന്‍ ആയി. ക്രമേണ ലൌകികകാര്യങ്ങളില്‍ വിരക്തനായി സിംഹാസനം ത്യജിച്ച് സന്യാസവൃത്തി സ്വീകരിച്ചു. 1510-ല്‍ ഉണ്ണിഗോദവര്‍മ്മ അന്തരിച്ചു.

              
Back

  Date updated :