Unnikrishnan Puthoor

Unnikrishnan Puthoor

Any

Reading

Problem

Literature

1933-

Engandiyoor

Trichur, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ ഉണ്ണികൃഷ്ണന്‍ പുതൂര്‍ 15-07-1933-ല്‍ എങ്ങണ്ടിയൂരില്‍ ജനിച്ചു. കംസന്‍, അമൃതമഥനം, മനസ്സേ ശാന്തമാകൂ, റെസ്ക്യൂ ഷെല്‍ട്ടര്‍, ആനപ്പക, ആകാശവാണി, ബലിക്കല്ല്, നാഴിക മണി, എന്റെ 101 കഥകള്‍ തുടങ്ങി 20-ല്‍ അധികം കൃതികള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. 500-ല്‍പരം ചെറുകഥകളും എഴുതിയിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം എസ്.പി.സി.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി എന്നിവയിലും ഇദ്ദേഹം അംഗമായിരുന്നു. 1997-ല്‍ പദ്മപ്രഭപുരസ്ക്കാരത്തിന് അര്‍ഹനായി.

              
Back

  Date updated :