Unnikrishnan Nair. V

Unnikrishnan Nair. V

Any

Reading

Problem

Literature

1893-1985

Pallikkunnu

Kannur, Nil

Nil

Back

NIL

മലയാളകവിയും ഗദ്യകാരനുമായ ഉണ്ണികൃഷ്ണന്‍ നായര്‍ വി. 09-01-1893-ല്‍ കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നില്‍ ജനിച്ചു. ബി.എ. ഓണേഴ്സ് ബിരുദധാരിയായ ഇദ്ദേഹം തലശ്ശേരി ബ്രണ്ണന്‍ കോളേജിലും കേന്ദ്രഗവണ്‍മെന്റിലും സേവനം അനുഷ്ഠിച്ചിരുന്നു. വനകുസുമം, മുക്താലത, ലക്ഷ്മണ വിഷാദം, മഹാകവി വള്ളത്തോള്‍ മുതലായവയാണ് ഇദ്ദേഹത്തിന്റെ പ്രമുഖകൃതികള്‍. ടാഗൂര്‍കൃതികളും ഇതര ബംഗാള്‍ കൃതികളും ഇദ്ദേഹം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കെടാവിളക്ക് എന്ന കാവ്യത്തിന് മദ്രാസ് ഗവണ്‍മെന്റിന്റെ 1952-ലെ സമ്മാനം ലഭിച്ചു. കുമാരനാശാന്റെ ചിത്രയോഗ വിമര്‍ശനത്തിന് ഇദ്ദേഹം നല്‍കിയ മറുപടി ശ്രദ്ധേയമാണ്. 19-05-1985-ല്‍ അന്തരിച്ചു.

              
Back

  Date updated :