Unni N.P.

Unni N.P.

Any

Reading

Problem

Literature

1936-

Thiruvalla

Pathanamthitta, Nil

Nil

Back

NIL

സംസ്കൃതപണ്ഡിതന്‍, ഗവേഷകന്‍, വിദ്യാഭ്യാസ വിദഗ്ദ്ധന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഉണ്ണി എന്‍.പി. 1936-ല്‍ തിരുവല്ലയില്‍ മതില്‍ ഭാഗത്ത് ജനിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയിരുന്നു ഇദ്ദേഹം. സംസ്കൃതത്തില്‍ ബി.എ. ഓണേഴ്സ് ബിരുദം ഒന്നാം റാങ്കില്‍ പാസ്സായ ഇദ്ദേഹം മലയാളത്തില്‍ ബിരുദാനന്തര ബിരുദവും സംസ്കൃതത്തില്‍ ഡോക്ടറേറ്റും നേടി. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹം ഏതാനും ഗ്രന്ഥങ്ങളുടെ വിവര്‍ത്തനവും നിര്‍വഹിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയുടെ മലയാളം ലെക്സികണില്‍ ലക്സികണ്‍ അസിസ്റന്റ്, ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മാനുസ്ക്രിപ്റ്റ് ലൈബ്രറിയില്‍ ക്യൂറേറ്റര്‍, സംസ്കൃതവിഭാഗം അധ്യക്ഷന്‍ തുടങ്ങി വിവിധ നിലകളില്‍ സേവനമനുഷ്ഠിച്ചു.

              
Back

  Date updated :