Unnithiri N.V.P.

Unnithiri N.V.P.

Any

Reading

Problem

Literature

1945-

Cheruthazhath

Kannur, Nil

Nil

Back

NIL

അധ്യാപകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന വ്യക്തിയാണ് ഉണിത്തിരി എന്‍.വി.പി. ഇദ്ദേഹം കണ്ണൂര്‍ ജില്ലയിലെ ചെറുതാഴത്ത് 15-12-1945-ല്‍ ജനിച്ചു. ഭാരതീയ ദര്‍ശനത്തിന്റെ അറിയപ്പെടാത്തമുഖം, പ്രാചീന ഭാരതീയ ദര്‍ശനം, സംസ്കൃത സാഹിത്യവിമര്‍ശനം, വിവേകാനന്ദന്റെ സമകാലിക പ്രസക്തി തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രമുഖ കൃതികള്‍. കൂടാതെ വള്ളത്തോള്‍ നാരായണമേനോന്റെ ശിഷ്യനും മകനും, പി. കുഞ്ഞിരാമന്‍ നായരുടെ നരബലി, ഒ.എന്‍.വി. കുറുപ്പിന്റെ ഉജ്ജയിനി എന്നീ കാവ്യങ്ങള്‍ സംസ്കൃതത്തിലേക്ക് പരിഭാഷപ്പെടുത്തുകയും നൂറിലേറെ ഗവേഷണപ്രബന്ധങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. വിജയശ്രീ, ഭാരത് ഗൌരവ്, പുത്തേഴന്‍ എന്നീ അവാര്‍ഡുകള്‍ ഇദ്ദേഹത്തിന് ലഭിച്ചു. സംസ്കൃതത്തില്‍ എം. എ. ബിരുദധാരിയായ ഇദ്ദേഹം 1975-ല്‍ കേരള സര്‍വകലാശാലയുടെ സംസ്കൃതവിഭാഗത്തില്‍ അധ്യാപകനായിരുന്നു. 1978-ല്‍ കാലിക്കട്ട് സര്‍വകലാശാലയില്‍ ചേര്‍ന്നു. 1982-ല്‍ റീഡര്‍, 88-ല്‍ പ്രൊഫസര്‍, 85 മുതല്‍ 96 വരെ വകുപ്പ് അധ്യക്ഷന്‍ 1996-ല്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പ്രിന്‍സിപ്പല്‍ ഡീന്‍ ഓഫ് സ്റഡീസ്, 1987-90 ല്‍ കേരള ഗവണ്‍മെന്റിന്റെ സാംസ്കാരിക പ്രസിദ്ധീകരണ ഉപദേശക സമിതി ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

              
Back

  Date updated :