Easwara Pillai Vicharippukar

Easwara Pillai Vicharippukar

Any

Reading

Problem

Literature

1815-1874

Nil

Other, Nil

Nil

Back

NIL

പ്രസിദ്ധ കഥകളി നടനായ ഈശ്വരപിള്ള വിചാരിപ്പുകാര്‍ 1815-ല്‍ ജനിച്ചു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കഥകളിയോഗത്തില്‍ ചേര്‍ന്ന് പരിശീലനം നേടിയ ഇദ്ദേഹം കഥകളിയിലെ പല വേഷങ്ങളും വിദഗ്ദ്ധമായി കെട്ടിയിരുന്നു. മഹാരാജാവിന്റെ പ്രീതിക്ക് പാത്രമായ ഇദ്ദേഹത്തെ രാജാവ് പള്ളിയറ വിചാരിപ്പുകാരനായി നിയമിച്ചു. 1853-ല്‍ ഇദ്ദേഹം സ്ഥാപിച്ചതാണ് കേരളവിലാസം മുദ്രാലയം. ഈ അച്ചുകൂടത്തില്‍നിന്നുമാണ് സ്വാതിതിരുനാള്‍, ഇരയിമ്മന്‍ തമ്പി എന്നിവരുടെ സംഗീതകൃതികളും അമ്പത്തിനാലു ദിവസത്തെ ആട്ടക്കഥാ സമാഹാരവും മറ്റു ചില സാഹിത്യകൃതികളും ആദ്യമായി പ്രസാധനം ചെയ്തത്. 1874-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :