Iso Mar Thimotheyos Episcopa

Iso Mar Thimotheyos Episcopa

Any

Reading

Problem

Religion

1932-

Karthikappally

Alapuzha, Nil

Nil

Back

NIL

മദ്രാസ്-കുന്നംകുളം ഭദ്രാസനത്തിന്റെ അധ്യക്ഷനാണ് ഈശോ മാര്‍ തിമൊഥെയോസ് എപ്പിസ്കോപ്പ. കാര്‍ത്തികപ്പള്ളിയില്‍ 1932-ല്‍ ഇദ്ദേഹം ജനിച്ചു. മധ്യപ്രദേശത്തിലെ സിഹോറാ ആശ്രമാംഗമായിരുന്ന ഇദ്ദേഹം 1961-ല്‍ ശെമ്മാശ്ശനായി. 1962-ല്‍ കശീശയായ ഇദ്ദേഹം 1975 ഫെബ്രുവരി 8-ന് തിരുവല്ലയില്‍ വച്ച് എപ്പിസ്കോപ്പയായി വാഴിക്കപ്പെട്ടു. ഇംഗ്ളണ്ടിലും യു.എസ്സിലും ഉപരിപഠനം നടത്തിയ ഇദ്ദേഹം വണ്ടൂര്‍, ചുങ്കത്തറ എന്നിവിടങ്ങളില്‍ നിരവധി സാമൂഹ്യ-വിദ്യാഭ്യാസ-മതസ്ഥാപനങ്ങള്‍ സ്ഥാപിച്ചു. നിരണം-മാരമണ്‍ സഹായമെത്രാന്‍ ആയിരുന്നു.

              
Back

  Date updated :