Iravankara Unnithanmar

Iravankara Unnithanmar

Any

Reading

Problem

Literature

1884-1957, 1893-1968

Kudassanattu

Alapuzha, Nil

Nil

Back

NIL

കഥകളി സംഗീതജ്ഞന്‍മാരായ കൊച്ചുകുഞ്ഞുണ്ണിത്താന്‍, നീലകണ്ഠനുണ്ണിത്താന്‍ എന്നിവരാണ് ഇറവങ്കര ഉണ്ണിത്താന്മാര്‍ എന്നപേരില്‍ അറിയപ്പെട്ടിരുന്നത്. ആട്ടത്തില്‍ പാട്ടുകാര്‍ ഉണ്ണിത്താന്മാര്‍ എന്ന് അറിയപ്പെട്ട ഇവര്‍ ആലപ്പുഴ ജില്ലയിലെ കുടശ്ശനാട്ടു ജനിച്ചു. 1884-ല്‍ ആണ് നീലകണ്ഠനുണ്ണിത്താന്‍ ജനിച്ചത്. 1957-ല്‍ ഇദ്ദേഹം അന്തരിച്ചു.
കൊച്ചുകുഞ്ഞുണ്ണിത്താന്‍ 1893-ല്‍ ജനിച്ചു. 1968-ല്‍ അന്തരിച്ചു. കാക്കാരിശ്ശി നാടകത്തില്‍ തുടങ്ങിയ ഇവര്‍ ഹരിപ്പാട്ട് പരമേശ്വരയ്യരുടെ ശിഷ്യത്വം സ്വീകരിച്ച് കഥകളിസംഗീതം അഭ്യസിച്ചു. ശ്രീശങ്കരവിലാസം പ്രൈമറിസ്കൂള്‍ സ്ഥാപിച്ചു. നളചരിതവും ഉത്തരാസ്വയംവരവും ശ്രദ്ധേയമാണ്. ശ്രീമൂലം തിരുനാളിന്റെ ആസ്ഥാന കഥകളി ഗായകര്‍ ആയിരുന്നു ഇവര്‍.

              
Back

  Date updated :