Ilanko Adikal

Ilanko Adikal

Any

Reading

Problem

Literature

Nil

Nil

Other, Nil

Nil

Back

NIL

രണ്ടാംശതകത്തില്‍ ജീവിച്ചിരുന്ന ജ്ഞാനിയും സന്യാസിയും ആയിരുന്ന ഇളങ്കോഅടികള്‍ കേരളീയനായിരുന്നു എന്നു പണ്ഡിതന്മാര്‍ പറയുന്നു. ചിലപ്പതികാരത്തിന്റെ കര്‍ത്താവാണ് ഇദ്ദേഹം. തമിഴിലെ പഞ്ചമഹാകാവ്യങ്ങളില്‍ പ്രഥമസ്ഥാനം ചിലപ്പതികാരത്തിനാണ്. കണ്ണകിയുടെയും കോവലന്റെയും മാധവിയുടെയും ദുരന്തകഥയാണ് ചിലപ്പതികാരത്തിന്റെ ഉള്ളടക്കം. കാവ്യാത്മകമായ ഈ കൃതി ദ്രാവിഡസംസ്ക്കാരചൈതന്യം നിറഞ്ഞതാണ്. ഇദ്ദേഹത്തിന്റെ കാലത്താണ് ഈ കഥ നടന്നതെന്ന് കൃതിയില്‍നിന്ന് വ്യക്തമാണ്. ചേരനാടു രാജാവായിരുന്ന ചേരലാതന്റെ ഇളയപുത്രനാണ് ഇദ്ദേഹം. സഹോദരന്‍ ചെങ്കുട്ടുവന്‍ ആയിരുന്നു. ചേരലാതന്റെ സദസ്സില്‍വച്ച് ഇളങ്കോയെ കണ്ട ഒരു ജ്യോത്സ്യന്‍ ഇളങ്കോ സിംഹാസനത്തിലേറും എന്ന് പ്രവചിച്ചു. ഇത് ചെങ്കുട്ടുവനെ അസ്വസ്ഥനാക്കി. ജ്യേഷ്ഠന്റെ ദുഃഖം മനസ്സിലാക്കിയ ഇദ്ദേഹം സകലവിധ രാജഭോഗത്തില്‍നിന്നും ഒഴിഞ്ഞുമാറി ജൈനസന്യാസിയായി ഇളങ്കോഅടികള്‍ എന്ന പേരില്‍ പ്രസിദ്ധിനേടി.

              
Back

  Date updated :