Irattakkulangara Ramavaryar

Irattakkulangara Ramavaryar

Any

Reading

Problem

Literature

Ambalappuzha

Nil

Alapuzha, Nil

Nil

Back

NIL

പതിനേഴ്-പതിനെട്ട് ശതകത്തില്‍ ജീവിച്ചിരുന്ന മലയാള കവിയും ചിത്രകാരനുമാണ് ഇരട്ടക്കുളങ്ങര രാമവാര്യര്‍. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിനടുത്തുള്ള ഇരട്ടക്കുളങ്ങരവാര്യത്ത് ജനിച്ച ഇദ്ദേഹം ചിത്രകാരനെന്ന നിലയില്‍ തിരുവിതാംകൂര്‍ രാജാവായ കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ പ്രശംസയ്ക്ക് പാത്രീഭവിച്ചിരുന്നു. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ദേവീക്ഷേത്രത്തിലെ കുചേലഗോപാലം എന്ന ചിത്രം ഇദ്ദേഹം വരച്ചതായി രേഖയുണ്ട്. നളചരിതം തിരുവാതിരക്കളിപ്പാട്ട് എന്ന കൃതിയും ഏറെ പ്രശസ്തി നേടിയ കിരാതം ആട്ടക്കഥയും രചിച്ചത് ഇദ്ദേഹമാണ്. സാഹിത്യമൂല്യം കുറവാണെങ്കിലും ഏറെ അഭിനയയോഗ്യമാണ് കിരാതം ആട്ടക്കഥ. ഇരട്ടക്കുളങ്ങര ക്ഷേത്രദര്‍ശനം നടത്തി മടങ്ങിവരവേ കാളയുടെ കുത്തേറ്റാണ് ഇദ്ദേഹം മരണമടഞ്ഞത് എന്നു പറയപ്പെടുന്നു.

              
Back

  Date updated :