Iyyunni C.R.

Iyyunni C.R.

Any

Reading

Problem

Politics

1890-1960

Nil

Trichur, Nil

Nil

Back

NIL

കൊച്ചിയിലെ രാഷ്ട്രീയനേതാവും സ്വാതന്ത്യ്രസമരസേനാനിയുമായ ഇയ്യുണ്ണി സി.ആര്‍. 1890-ല്‍ ജനിച്ചു. തൃശൂരില്‍ അഭിഭാഷകനായിരുന്നു. പല ബാങ്കിങ് സ്ഥാപനങ്ങളിലേയും സ്ഥാപകാംഗം ആയിരുന്നു. രണ്ടുതവണ മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്നു. തൃശൂരിനെ പ്രതിനിധീകരിച്ച് 1938-ല്‍ നിയമസഭാ സാമാജികനായി. 1942-ല്‍ ക്വിറ്റ് ഇന്ത്യാസമരകാലത്ത് നിയമസഭാംഗത്വം രാജിവച്ചു. 1946-ല്‍ നെല്ലായി നിയോജകമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രജാമണ്ഡലം സ്ഥാനാര്‍ത്ഥിയായി കൊച്ചി നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1946-47-ല്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍ മന്ത്രിസഭയില്‍ റവന്യൂ വകുപ്പ് മന്ത്രിയായിരുന്നു. 1950-ലെ ഇടക്കാല പാര്‍ലമെന്റ് അംഗമായിരുന്നു. 1952-ല്‍ ലോകസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരളാ ബാങ്കേഴ്സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. 1960 ജൂണ്‍ 21-ന് തൃശൂരില്‍ അന്തരിച്ചു.

              
Back

  Date updated :