Induchoodan

Induchoodan

Any

Reading

Problem

Education

1923-1992

Kavasserry

Palakkad, Nil

Nil

Back

NIL

പക്ഷിനിരീക്ഷകനും എഴുത്തുകാരനുമായ ഇന്ദുചൂഡന്‍ എന്ന കെ.കെ. നീലകണ്ഠന്‍ പാലക്കാട് ജില്ലയിലെ കാവശ്ശേരിയില്‍ 15-04-1923ന് ജനിച്ചു. ഇംഗ്ളീഷ് സാഹിത്യത്തില്‍ ബി.എ. ഓണേഴ്സ് ബിരുദമെടുത്ത ഇദ്ദേഹം കോളേജ് അധ്യാപകന്‍, പാലക്കാട് വിക്ടോറിയ കോളേജ്, ചിറ്റൂര്‍ ഗവ. കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ ഇംഗ്ളീഷ് വകുപ്പ് മേധാവി, തലശ്ശേരി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. 1978-ല്‍ വിരമിച്ചു. കേരളത്തിലെ പക്ഷികള്‍, പുല്ലുതൊട്ട് പൂനാര വരെ, പക്ഷികളുടെ അത്ഭുതപ്രപഞ്ചം, പക്ഷികളും മനുഷ്യരും, എ ബുക് ഓഫ് കേരള ബേഡ്സ് എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. പക്ഷികളും മനുഷ്യരും എന്ന കൃതിക്ക് 1980-ല്‍ കേരള സര്‍ക്കാരിന്റെ ബാലസാഹിത്യ അവാര്‍ഡ് ലഭിച്ചു. കൈരളി ചില്‍ഡ്രന്‍സ് ബുക്ട്രസ്റിന്റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കേരള നാച്വറല്‍ ഹിസ്ററി സൊസൈറ്റി സ്ഥാപകന്‍, പ്രസിഡന്റ് പ്രകൃതിസംരക്ഷണ ഉപാദ്ധ്യക്ഷന്‍, സംസ്ഥാന വന്യജീവി സംരക്ഷണ ബോര്‍ഡ്, വേള്‍ഡ് വൈല്‍ഡ് ഫണ്ട് ഫോര്‍ നേച്ചര്‍-ഇന്ത്യയുടെ കമ്മിറ്റിയംഗം എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിരുന്ന ഇദ്ദേഹം 1992-ല്‍ അന്തരിച്ചു.

              
Back

  Date updated :