Itteeripanicker Kuthannur

Itteeripanicker Kuthannur

Any

Reading

Problem

Art / Artist

1765-1836

Kuthannur

Palakkad, Nil

Nil

Back

NIL

കഥകളി നടനായ ഇട്ടീരിപ്പണിക്കര്‍ 1765-ല്‍ പാലക്കാട് കുത്തന്നൂരില്‍ ജനിച്ചു. ഇദ്ദേഹം വെള്ളാട്ട് നാണുപ്പണിക്കരുടെ ശിഷ്യനായിരുന്നു. കല്ലടിക്കോടന്‍ സമ്പ്രദായത്തില്‍ മികവുറ്റ ആശാനായിരുന്ന ഇദ്ദേഹത്തിന്റെ കാലഘട്ടം കഥകളിയുടെ വസന്തകാലം ആയിരുന്നു. മങ്കട ശക്തന്‍ തമ്പുരാന്റെ ക്ഷണപ്രകാരം അവിടത്തെ കളിയോഗത്തില്‍ ആശാനും മുഖ്യനടനും ആയി. സ്വന്തമായി കഥകളിയോഗം സംഘടിപ്പിച്ച ആദ്യത്തെ കളിയാശാന്‍ ഇദ്ദേഹമാണ്. അനന്തിരവന്‍മാരായ ഗോവിന്ദപ്പണിക്കര്‍, ശങ്കുണ്ണിപ്പണിക്കര്‍ തുടങ്ങിയ കഥകളിനടന്‍മാര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. കഥകളി പ്രചാരണത്തിന് ശക്തമായ ഒരടിത്തറയിട്ട ഇദ്ദേഹം 1836-ല്‍ അന്തരിച്ചു.

              
Back

  Date updated :