Ittyrarich Menon Mandavappally

Ittyrarich Menon Mandavappally

Any

Reading

Problem

Literature

1745-1800

Kavalam

Alapuzha, Nil

Nil

Back

NIL

ഇട്ടിരാരിച്ചമേനോന്‍ 1745-ല്‍ കുട്ടനാട് കാവാലത്ത് ജനിച്ചു. ആട്ടക്കഥാകൃത്ത് എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഇദ്ദേഹം തിരുവനന്തപുരം കാര്‍ത്തികതിരുനാള്‍ രാമവര്‍മയുടെ ആശ്രിതനായിരുന്നു. സന്താനഗോപാലം, രുക്മാംഗദചരിതം എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. രചനാഗുണം കുറവാണെങ്കിലും ഈ കഥകള്‍ക്ക് കളിയരങ്ങുകളില്‍ സമ്പൂര്‍ണ്ണ വിജയം നേടാനായി. ശൃംഗാരപ്രധാനങ്ങളായ രംഗങ്ങളുടെ അഭാവവും സംഘര്‍ഷം നിറഞ്ഞ രംഗങ്ങളുമാണ് ഇദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകതകള്‍. വീരശൃംഖലയും മറ്റു രാജകീയപാരിതോഷികങ്ങളും ലഭിച്ചിട്ടുള്ള ഇദ്ദേഹം 1800-ല്‍ അന്തരിച്ചു.

              
Back

  Date updated :