Iqubal B.

Iqubal B.

Any

Reading

Problem

Education

1947-

Changanacherry

Kottayam, Nil

Nil

Back

NIL

അധ്യാപകന്‍, ശാസ്ത്രപ്രചാരകന്‍, ഭിഷഗ്വരന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ഇക്ബാല്‍ ബി. 1947-ല്‍ ചങ്ങനാശ്ശേരിയില്‍ ജനിച്ചു. എം.ബി.ബി.എസ്., എം.എസ്. (ജനറല്‍ സര്‍ജറി), എം.സി.എച്ച് (ന്യൂറോ സര്‍ജറി) ഡിഗ്രികള്‍ നേടിയ ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ ന്യൂറോസര്‍ജറി പ്രൊഫസറും തലവനും ആയിരുന്നു. 1975 മുതല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ഇദ്ദേഹം 1983-85-ല്‍ പ്രസിഡന്റായി. ആരോഗ്യ സബ്ജക്ട് കമ്മിറ്റിയുടെ ചെയര്‍മാന്‍, സംസ്ഥാന ആസൂത്രണബോര്‍ഡില്‍ അംഗം എന്നീനിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ നിരവധി വിഷയങ്ങളെപ്പറ്റി ധാരാളം ലേഖനങ്ങള്‍ എഴുതാറുണ്ട്. ജനകീയ ഔഷധനയത്തിനുവേണ്ടി, എല്ലാവര്‍ക്കും ആരോഗ്യം ഇന്ന്, നിരോധിച്ച മരുന്നുകള്‍-നിരോധിക്കേണ്ട മരുന്നുകള്‍-അവശ്യ മരുന്നുകള്‍, ഹാത്തി കമ്മറ്റി-ഒരു പതിറ്റാണ്ടിനുശേഷം (എഡിറ്റര്‍) മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയിരുന്നു. ഭാര്യ ഡോ. മെഹറുന്നീസ. മക്കള്‍. അമല്‍, അപര്‍ണ്ണ.

              
Back

  Date updated :