Ikkuamma Thamburan

Ikkuamma Thamburan

Any

Reading

Problem

Literature

1844-1921

Thrippoonithura

Ernakulam, Nil

Nil

Back

NIL

മലയാള ഭക്തകവയിത്രിയായ ഇക്കുഅമ്മ തമ്പുരാന്‍ 1844-ല്‍ തൃപ്പൂണിത്തുറയില്‍ ജനിച്ചു. കൊച്ചി രാജകുടുംബത്തില്‍പെട്ട കുഞ്ഞമ്മത്തമ്പുരാന്റേയും, കൂടലാറ്റുപുറത്ത് കുഞ്ചുനമ്പൂതിരിപ്പാടിന്റേയും പുത്രിയായ ഇവരുടെ യഥാര്‍ത്ഥ നാമം സുഭദ്രതമ്പുരാന്‍ എന്നായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ സംസ്കൃതവും വ്യാകരണാദികളും വശമാക്കിയ ഇവരുടെ പ്രധാനകൃതികള്‍ യുദ്ധകാണ്ഡം, പൂര്‍ണ്ണത്രയീശ മാഹാത്മ്യം (പാന), അഷ്ടമിരോഹിണീ മാഹാത്മ്യം (കിളിപ്പാട്ട്), കംസവധം, അമൃതാഹരണം (തുള്ളലുകള്‍), ഗജേന്ദ്രമോക്ഷം, വിശ്വരൂപദര്‍ശനം (ഖണ്ഡകാവ്യങ്ങള്‍), സൌഭദ്രസ്തവം, പൂര്‍ണ്ണത്രയീശകേശാദി പാദവര്‍ണ്ണനം (സംസ്കൃതം) എന്നിവയാണ്. സംസ്കൃതത്തിലും മലയാളത്തിലും കാവ്യരചന നടത്തിയിട്ടുണ്ട്. ഭക്തിരസപ്രധാനങ്ങളായിരുന്നു മിക്ക കൃതികളും. താന്ത്രികനും മാന്ത്രികനുമായ ചേന്നാത്ത് നമ്പൂതിരിയായിരുന്നു ഭര്‍ത്താവ്. ഇവരുടെ പുത്രന്‍മാരില്‍ ഒരാളായിരുന്നു കൊച്ചി മഹാരാജാവായിരുന്ന കേരളവര്‍മ്മതമ്പുരാന്‍ ബി.എ. 1921-ല്‍ ഇവര്‍ അന്തരിച്ചു.

              
Back

  Date updated :