Ikkavamma Thottakkadu

Ikkavamma Thottakkadu

Any

Reading

Problem

Literature

1864-1916

Nil

Ernakulam, Nil

Nil

Back

NIL

1864-ല്‍ എറണാകുളത്ത് ജനിച്ച മലയാള കവയിത്രിയാണ് ഇക്കാവമ്മ തോട്ടയ്ക്കാട്ട്. സാഹിത്യരംഗത്ത് പുരുഷന്‍മാര്‍ക്കുള്ള മേധാവിത്വം സ്ത്രീകള്‍ക്കുംമാകാം എന്ന ദൃഢവിശ്വാസത്താല്‍ രചനകള്‍ നടത്തിയ ഇവരുടെ ശൈലി ലളിതവും ആകര്‍ഷകവുമാണ്. കാവ്യനാടകാദികളും ചമ്പുക്കളും പഞ്ചാംഗഗണനവും പഠിച്ച് ഇവര്‍ സംസ്കൃതഭാഷയില്‍ അഗാധമായ അറിവുനേടി. സുഭദ്രാര്‍ജുനം എന്ന ഇവരുടെ നാടകം സംസ്കൃതത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. രാസക്രീഡ (കുറത്തിപ്പാട്ട്), സന്മാര്‍ഗോപദേശം (ഓട്ടന്‍തുള്ളല്‍), ആര്യാശതകം, പുരാണശ്രവണ മാഹാത്മ്യം (കിളിപ്പാട്ട്), കല്‍കിപുരാണം (കിളിപ്പാട്ട്) നളചരിതം (നാടകം) എന്നിവയാണ് ഇവരുടെ മറ്റ് കൃതികള്‍. സാഹിത്യകുശലന്‍ ടി.കെ. കൃഷ്ണമേനോന്റെ സഹോദരിയായ ഇവര്‍, 1916-ല്‍ അന്തരിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപകനായിരുന്ന ഭാരതകേസരി മന്നത്തു പത്മനാഭന്റെ പത്നി തോട്ടയ്ക്കാട്ട് മാധവിയമ്മ; ഇക്കാവമ്മയുടെ മകളാണ്.

              
Back

  Date updated :