Ikkavamma Ambady

Ikkavamma Ambady

Any

Reading

Problem

Literature

1898-1980

Thrippoonithura

Ernakulam, Nil

Nil

Back

NIL

മലയാള സാഹിത്യകാരിയായ ഇക്കാവമ്മ, അമ്പാടി 12-1-1898-ല്‍ തൃപ്പൂണിത്തുറയില്‍ ജനിച്ചു. കൊച്ചി വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ അധ്യാപികയായിരുന്നു. ബാലസാഹിത്യ രചനയില്‍ പ്രത്യേകം താല്‍പര്യം ഉണ്ടായിരുന്ന ഇവര്‍ കുട്ടികള്‍ക്കുവേണ്ടി ടോള്‍സ്റോയി, നീതി കഥകള്‍, കുട്ടികളുടെ പൂങ്കാവനം, വിവര്‍ത്തന കൃതിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഒരച്ഛന്‍ മകള്‍ക്ക് അയച്ച കത്തുകള്‍ എന്നിവ രചിച്ചു. ഇവരുടെ ബാലകൃതികള്‍ക്ക് 1955-56-ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പുരസ്കാരം ലഭിച്ചു. മലയാളം, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിലും സംഗീതത്തിലും അഗാധപാണ്ഡിത്യമുണ്ടായിരുന്നു. വിവേകാനന്ദന്‍, ശ്രീഹര്‍ഷന്‍, ദിവാന്‍ ശങ്കരവാര്യര്‍, അശോകന്റെ ധര്‍മ്മലിപികള്‍, മതം പൌരസ്ത്യ പാശ്ചാത്യദേശങ്ങളില്‍, അനാസ്തിയോഗം എന്നീ ഇതരകൃതികളും ഇവരുടേതാണ്. എഴുത്തുകാരനായ വെള്ളാട്ട് കരുണാകരന്‍ നായരാണ് ഭര്‍ത്താവ്. 30-1-1980ല്‍ ഇവര്‍ നിര്യാതയായി.

              
Back

  Date updated :