Ikkanda Varyar

Ikkanda Varyar

Any

Reading

Problem

Ancient Leader

1890-1977

Olloor

Trichur, Nil

Nil

Back

NIL

മുന്‍കൊച്ചി രാജ്യത്തിലെ മുഖ്യമന്ത്രി ആയിരുന്ന ഇക്കണ്ട വാര്യര്‍, തൃശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ 1890-ല്‍ ജനിച്ചു. ചെന്നൈയിലും തിരുവനന്തപുരത്തും വിദ്യാഭ്യാസം നടത്തി. 1918-ല്‍ അഭിഭാഷകനായി. 1918-40 കാലയളവില്‍ തൃശൂര്‍ മുനിസിപ്പല്‍ കൌണ്‍സിലറും പിന്നീട് ചെയര്‍മാനും ആയിരുന്നു. കൊച്ചി ദിവാനായിരുന്ന ശങ്കരവാരിയരുടെ അനന്തിരവനായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് ജയില്‍ ശിക്ഷ അനുഭവിച്ചു. 1944 മുതല്‍ കൊച്ചി പ്രജാമണ്ഡലത്തിലെ സജീവപ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം 1925 മുതല്‍ പതിനേഴ് കൊല്ലത്തോളം കൊച്ചി നിയമസഭാംഗമായിരുന്നു. 1948-ല്‍ പുതിയ കൊച്ചി സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് കൊച്ചി സംസ്ഥാനത്തെ പ്രധാനമന്ത്രിയായി. 1949-ലെ തിരു-കൊച്ചി സംയോജനത്തോടെ പറവൂര്‍ ടി.കെ. മന്ത്രിസഭയില്‍ റവന്യു-കൃഷി മന്ത്രിയായി. കോണ്‍ഗ്രസ്സ് പ്രചാരണത്തിനുവേണ്ടി കേരളന്‍ ദിനപത്രവും നടത്തി. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയശേഷവും ഇദ്ദേഹം സര്‍വോദയം, ഭൂദാനം, ഖാദിഗ്രാമവ്യവസായം എന്നീ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. 08-06-1977-ല്‍ നിര്യാതനായി.

              
Back

  Date updated :