Asha Menon

Asha Menon

Any

Reading

Problem

Literature

1947-

Kollamkode

Palakkad, Nil

Nil

Back

NIL

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് 18-11-1947-ല്‍ മലയാള സാഹിത്യ നിരൂപകനായ ആഷാ മേനോന്‍ ജനിച്ചു. കെ. ശ്രീകുമാരന്‍ എന്നാണ് യഥാര്‍ഥനാമം. സൌത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥനായ ഇദ്ദേഹം തനതായ ഭാഷാശൈലിയിലുള്ള വിലയിരുത്തല്‍ സമ്പ്രദായത്താല്‍ ശ്രദ്ധേയനായി. വൈക്കം മുഹമ്മദ് ബഷീര്‍, ഒ.വി.വിജയന്‍, ആനന്ദ് തുടങ്ങിയ മലയാള നോവലിസ്റുകളേയും സാര്‍ത്ര്, ബോദ്ലര്‍, ഓസ്കാര്‍ വൈല്‍ഡ് തുടങ്ങിയ പാശ്ചാത്യ എഴുത്തുകാരേയും പഠനവിഷയമാക്കി നിരൂപണം നടത്തിയിട്ടുണ്ട്. പരിവ്രാജകന്റെ മൊഴി, ജീവന്റെ കൈയൊപ്പ്, തനു മാനസി, പ്രതിരോധങ്ങള്‍, കലിയുഗാരണ്യകങ്ങള്‍, പുതിയ പുരുഷാര്‍ഥങ്ങള്‍, അടരുന്ന കക്കകള്‍, ഹെര്‍ബേറിയം എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. 1991-ല്‍ തനുമാനസി എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ പുരസ്ക്കാരം ലഭിച്ചു. 1994 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1995-1998-ല്‍ കേരളസാഹിത്യ അക്കാദമി അംഗമായിരുന്നു.

              
Back

  Date updated :