Aryabhadan (Onnaman)

Aryabhadan (Onnaman)

Any

Reading

Problem

Scientist

Nil

Nil

Trichur, Nil

Nil

Back

NIL

ഭാരതീയ ഗണിത ശാസ്ത്രജ്ഞനാണ് ആര്യഭടന്‍. അശ്മകം (കൊടുങ്ങല്ലൂരില്‍) ആണ് ജനനസ്ഥലം. ജീവിതകാലത്തെക്കുറിച്ച് വിവരമൊന്നുമില്ല. ആര്യഭടീയത്തിന്റെ കര്‍ത്താവാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ 24-ാം വയസ്സിലാണ് ആര്യഭടീയം രചിച്ചത്. ഭാരതീയ ഗണിതശാസ്ത്രഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രമുഖം ആര്യഭടീയമാണ്. എല്ലാ ലോകഭാഷകളിലും ഇതിന് പതിപ്പുകളുണ്ട്. ദശഗീതി, ഗണിതം, കാലക്രിയ, ഗോളം എന്നിങ്ങനെ നാലു ഭാഗങ്ങളിലായി ഗണിതശാസ്ത്രതത്വങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന ഇതില്‍ 121 പദ്യങ്ങളാണുള്ളത്. സംഖ്യാശാസ്ത്രം, അങ്കഗണിതം, ബീജഗണിതം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ ഗണിതശാഖകളാണ് പ്രധാനമായും ഇതില്‍ പ്രതിപാദിച്ചിട്ടുള്ളത്. ജ്യാവ് എന്ന ആശയം ആദ്യം അവതരിപ്പിച്ചത് ഇദ്ദേഹമാണ്. ദശദേശികാസൂത്രം, ആര്യാഷ്ടശതം, കാലക്രീയാഗോളം എന്നിവയും ഇദ്ദേഹത്തിന്റെ രചനകളാണെന്ന് കരുതപ്പെടുന്നു.

              
Back

  Date updated :