Aromal Chekavar

Aromal Chekavar

Any

Reading

Problem

Historical Leader

Nil

Nil

Other, Nil

Nil

Back

NIL

വടക്കന്‍ പാട്ടുകളിലെ നായകനായ ആരോമല്‍ ചേകവര്‍, പുത്തൂരം വീട്ടിലെ കണ്ണപ്പ ചേകവരുടെ മകനും ഉണ്ണിയാര്‍ച്ചയുടെ സഹോദരനും ആയിരുന്നു. മേലൂരിടത്തിലെ ഉണ്ണിക്കോനാരും, കീഴൂരിടത്തിലെ ഉണ്ണിച്ചന്ത്രോരും തമ്മിലുണ്ടായ വഴക്കിന് പരിഹാരം കാണാന്‍ അങ്കപ്പോര് നടത്താന്‍ തീരുമാനിച്ചു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചേകവന്‍മാരെ കൊണ്ട് അങ്കം വെട്ടിക്കുന്ന സമ്പ്രദായം വടക്കന്‍ കേരളത്തില്‍ അക്കാലത്ത് നിലനിന്നിരുന്നു. ഈ അങ്കത്തിന് ഉണ്ണിക്കോനാര്‍ക്ക് വേണ്ടി 22 കാരനായ ആരോമല്‍ ചേകവര്‍ അങ്കം വെട്ടാന്‍ തയ്യാറായി. മച്ചുനനായ ചന്തുവിനെയാണ് ആരോമല്‍ ചേകവര്‍ക്ക് സഹായിയായി കിട്ടിയത്. ഉണ്ണിയാര്‍ച്ചയുമായുള്ള ചന്തുവിന്റെ വിവാഹത്തിന് തടസ്സം നിന്ന ഇദ്ദേഹത്തിനോട് ചന്തുവിന് പകയുണ്ടായിരുന്നു. ഉണ്ണിച്ചന്ത്രോര്‍ക്ക് വേണ്ടി അങ്കവിദ്യയില്‍ നിപുണനായ അരിങ്ങോടര്‍ ചേകവര്‍ അങ്കത്തിന് ഒരുങ്ങി. അരിങ്ങോടര്‍ ചന്തുവിനെ വശത്താക്കി ആരോമല്‍ ചേകവര്‍ക്ക് എതിരെ ചതിപ്രയോഗം നടത്തി. അങ്കത്തിന് വേണ്ട ചുരിക നിര്‍മ്മാണത്തില്‍ ചന്തു ചതി പ്രയോഗിച്ചു. അങ്കപ്പോരിനു മുമ്പുതന്നെ അങ്കത്തട്ടിന്റെ ന്യൂനതകള്‍ മാറ്റുവാന്‍ ആരോമലിനു സാധിച്ചുവെങ്കിലും അങ്കമധ്യത്തില്‍ ഇദ്ദേഹത്തിന്റെ ചുരിക ഒടിഞ്ഞു. ആ സമയത്ത് ചതി പ്രയോഗത്താല്‍ അരിങ്ങോടര്‍ ഇദ്ദേഹത്തിന്റെ നാഭിയില്‍ മുറിവേല്‍പ്പിച്ചു. എങ്കിലും ഒടിഞ്ഞ ചുരികകൊണ്ട് ഇദ്ദേഹം അരിങ്ങോടരുടെ തല അരിഞ്ഞു വീഴ്ത്തി. പിന്നീട് ചന്തുവിന്റെ മടിയില്‍ തലവച്ച്കൊണ്ട് കിടന്ന് മയങ്ങിയ ഇദ്ദേഹത്തെ കുത്തുവിളക്ക്കൊണ്ട് ആഞ്ഞ് കുത്തി ചന്തു കൊലപ്പെടുത്തി. അതിനുശേഷം ഓടിയൊളിച്ച ചന്തു പില്‍ക്കാലത്തു ചതിയന്‍ ചന്തു എന്ന് അറിയപ്പെട്ടു. ഈ സംഭവം ആരോമല്‍ ചേകവരെ അവിസ്മരണീയ കഥാപാത്രമാക്കി മാറ്റി. വടക്കന്‍ പാട്ടുകളിലൂടെയും മറ്റ് കഥകളിലൂടെയും ഇന്നും ഇദ്ദേഹം ജീവിച്ചിരിക്കുന്നു.

              
Back

  Date updated :