Ayilyam Thirunal Ramavarma

Ayilyam Thirunal Ramavarma

Any

Reading

Problem

Kings / Queens

1832-1880

Nil

Other, Nil

Nil

Back

NIL

തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാള്‍ രാമവര്‍മ്മ 1832-ല്‍ ജനിച്ചു. പിതാവ് പാലിയക്കര കോയിത്തമ്പുരാനും മാതാവ് രുഗ്മിണീഭായിത്തമ്പുരാട്ടിയുമാണ്. 1860 മുതല്‍ 1880 വരെ ആയിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലം. ആധുനിക ഭാഷാഗദ്യത്തിന്റെ ഉപജ്ഞാതാവായ ഇദ്ദേഹം സ്വാതിതിരുനാളിന്റെ പിന്‍ഗാമിയാണ്. മീനകേതചരിതം, ഭാഷാശാകുന്തളം എന്നിവ ഇദ്ദേഹത്തിന്റെ ഗദ്യകാവ്യകൃതികളാണ്. ഇംഗ്ളീഷിലും പല ഇന്ത്യന്‍ ഭാഷകളിലും പാണ്ഡിത്യവും വ്യാകരണത്തില്‍ മികച്ച അവഗാഹവും ഉണ്ടായിരുന്ന ഇദ്ദേഹം മലയാളഗദ്യശൈലി രൂപപ്പെടുത്തുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ട്. പാഠപുസ്തകനിര്‍മ്മാണത്തില്‍ പ്രത്യേകം ശ്രദ്ധവച്ചിരുന്നു. പുസ്തകസമിതി ആദ്യമായി ഉണ്ടാക്കിയതും ഇദ്ദേഹമാണ്. 1880-ല്‍ നാടുനീങ്ങി.

              
Back

  Date updated :