Antony Padiyara

Antony Padiyara

Any

Reading

Problem

Religion

Manimala

Nil

Kottayam, Nil

Nil

Back

NIL

എറണാകുളം അതിരൂപതയുടെ മുന്‍ മെത്രാപ്പൊലീത്ത ആയിരുന്ന ആന്റണി പടിയറ 11-02-1921-ല്‍ കോട്ടയത്ത് മണിമലയില്‍ ജനിച്ചു. ബാംഗ്ളൂര്‍ സെന്റ് പീറ്റേഴ്സ് സെമിനാരി, സേലം എന്നിവിടങ്ങളില്‍ വൈദികപഠനം നടത്തിയ ഇദ്ദേഹം 1945-ല്‍ വൈദികനായി. കൊല്ലഗേല്‍, ഊട്ടി എന്നിവിടങ്ങളില്‍ വികാരിയായിരുന്നു. 1952-53-ല്‍ മൈസൂര്‍ സെമിനാരിയിലെ റെക്ടര്‍, 1954-ല്‍ സെന്റ്-പീറ്റേഴ്സ് സെമിനാരിയിലെ പ്രൊഫസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1955-ല്‍ ഉട്ടാക്കമണ്ട് രൂപതയുടെ പ്രഥമ മെത്രാനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. കേരളത്തിലെ രണ്ടാമത്തേയും ഇന്ത്യയിലെ അഞ്ചാമത്തേയും കര്‍ദ്ദിനാള്‍ ആണ് ഇദ്ദേഹം. 1970-ല്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാനായി ഉയര്‍ത്തപ്പെട്ട ഇദ്ദേഹം 1985 മെയ് 18-ന് എറണാകുളം അതിരൂപതയുടെ മെത്രാപ്പൊലീത്തയായി. 1998-ല്‍ ഇദ്ദേഹത്തിന് പദ്മശ്രീ ലഭിച്ചു.
വടവാതൂര്‍ പൌരസ്ത്യ വിദ്യാപീഠത്തിന്റെ ചാന്‍സലര്‍, ഇന്ത്യന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍, കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ്, സീറോ മലബാര്‍ ബിഷപ്സ് കോണ്‍ഫറന്‍സ് എന്നിവയുടെ അധ്യക്ഷ പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

              
Back

  Date updated :