Antony A.K.

Antony A.K.

Any

Reading

Problem

Politics

1940-

Nil

Alappuzha, Nil

Nil

Back

NIL

മൂന്നു തവണ കേരള മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേതാവും കേന്ദ്രമന്ത്രിയുമായ എ.കെ. ആന്റണി 28-12-1940-ല്‍ ജനിച്ചു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ ഇദ്ദേഹം കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും 1977-78-ലും 1995-96ലും 2001-2004 കേരള മുഖ്യമന്ത്രിയും ആയിരുന്നു. 1993-ല്‍ കേന്ദ്രസിവില്‍ സപ്ളൈസ് മന്ത്രിയായ ഇദ്ദേഹം രണ്ട് വര്‍ഷം തികയും മുന്‍പ് രാജിവച്ചു. 1996-ല്‍ കേരള നിയമസഭയിലെ പ്രതിപക്ഷനേതാവായിരുന്നു ഇദ്ദേഹം. 1997-ല്‍ എ.ഐ.സി.സി. പ്രവര്‍ത്തകസമിതി അംഗമായി ഇദ്ദേഹം നോമിനേറ്റ് ചെയ്യപ്പെട്ടു. 1985ലും 1991ലും 2005ലും രാജ്യസഭാംഗമായിരുന്നു. നരസിംഹറാവു മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രി, 2006 മുതല്‍ പ്രതിരോധമന്ത്രി. 2009-ലെ മന്‍മോഹന്‍സിംഗ് മന്ത്രിസഭയിലും പ്രതിരോധമന്ത്രിയാണ്. ആലപ്പുഴ ചേര്‍ത്തല അറക്കപ്പറമ്പില്‍ കുര്യന്‍ പിള്ളയുടെയും ഏലിക്കുട്ടിയുടേയും മകനാണ്. ഭാര്യ എലിസബത്ത് ബാങ്ക് ഓഫീസറാണ്. രണ്ട് ആണ്‍മക്കള്‍.

              
Back

  Date updated :