Ani Thayyil

Ani Thayyil

Any

Reading

Problem

Literature

1918-1993

Chengalloor

Trichur, Nil

Nil

Back

NIL

തൃശൂര്‍ ജില്ലയിലെ ചെങ്ങലൂരില്‍ 11-11-1918-ല്‍ ആണ് ആനി തയ്യില്‍ ജനിച്ചത്. സാഹിത്യം, രാഷ്ട്രീയം എന്നിവ ആയിരുന്നു പ്രവര്‍ത്തനമണ്ഡലങ്ങള്‍. അഭിഭാഷകയായിരുന്ന ഇവര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക, കേന്ദ്രന്യൂനപക്ഷ കമ്മീഷന്‍ അംഗം എന്നീ നിലകളിലും സേവനം കാഴ്ചവച്ചു. പത്രപ്രവര്‍ത്തകനായിരുന്ന കുര്യന്‍ തയ്യിലിന്റെ പത്നിയാണ് ഇവര്‍. കൊച്ചമ്മിണി, ഈ കത്തുകള്‍ നിനക്കുള്ളതാണ്, മൌലികാവകാശങ്ങള്‍, മോളെന്റെ മോന്‍ നിന്റെ തുടങ്ങിയവയും പരിഭാഷകളായ യുദ്ധവും സമാധാനവും, രണ്ടു നഗരങ്ങളുടെ കഥ, മോണ്ടിക്രിസ്റോ, മൂന്നു പോരാളികള്‍, ടെസ്സ് മുതലായവയും ഇവരുടെ കൃതികളാണ്. ഇടങ്ങഴിയിലെ കുരിശ് ആത്മകഥയാണ്. സമസ്ത കേരള സാഹിത്യപരിഷത്ത്, കേരള സാഹിത്യ അക്കാദമി എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. 21-10-1993-ല്‍ ഇവര്‍ അന്തരിച്ചു.

              
Back

  Date updated :