Anandakuttan V.

Anandakuttan V.

Any

Reading

Problem

Literature

1920-2000

Nil

Kottayam, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ ആനന്ദക്കുട്ടന്‍ നായര്‍. വി. 02-03-1920-ല്‍ കോട്ടയത്ത് ജനിച്ചു. ആനന്ദക്കുട്ടന്‍ എന്നു പരക്കെ അറിയപ്പെടുന്നു. 1949-ല്‍ ഓണേഴ്സ് ബിരുദവും തുടര്‍ന്ന് എം.എ.യും നേടിയ ഇദ്ദേഹം യൂണിവേഴ്സിറ്റി കോളേജില്‍ മലയാളം അധ്യാപകനായിരുന്നു. കവി, കഥാകാരന്‍, നാടകകൃത്ത് എന്നീ നിലകളില്‍ അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍, ദീപാവലി, ആരാധന, ഭാവസൌരഭം, ചിരിയും പുഞ്ചിരിയും, ചീത, മുള്ളുകള്‍, കടലാസു മന്ത്രി, അമൃതാഞ്ജനം, പാപികളുടെ താഴ്വര, അശരീരി എന്നിവയാണ്. ഇദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കൃതികള്‍ 1996-ല്‍ പ്രസിദ്ധീകരിച്ചു. 1997-ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം, ഭീമസ്മാരക ബാലസാഹിത്യ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ചമ്പൂ സാഹിത്യത്തെപറ്റി നിഷ്കൃഷ്ടമായ പഠനം ഇദ്ദേഹം നടത്തി. പ്രസ്സ് കമ്മീഷനില്‍ റിസര്‍ച്ച് അസിസ്റന്റായും കേരള ഗവണ്‍മെന്റിന്റെ ഭരണഭാഷാ വകുപ്പിലും യു.ജി.സി. പ്രൊഫസര്‍, എസ്.പി.സി.എസ്സ്. പ്രസിഡന്റ് എന്നീ ജോലികള്‍ നോക്കിയ ഇദ്ദേഹം പൌരപ്രഭ, പൌരധ്വനി, പ്രബോധനം, കുട്ടനാടന്‍ വാരിക എന്നീ പ്രസിദ്ധീകരണങ്ങളുടെ നടത്തിപ്പില്‍ പങ്കു വഹിച്ചിട്ടുണ്ട്. 01-02-2000-ല്‍ അന്തരിച്ചു.

              
Back

  Date updated :