Anand

Anand

Any

Reading

Problem

Literature

1936-

Iringalakkuda

Trichur, Nil

Nil

Back

NIL

മലയാളത്തിലെ പ്രസിദ്ധ സാഹിത്യകാരനായ ആനന്ദ് 1936-ല്‍ ഇരിങ്ങാലക്കുടയില്‍ ജനിച്ചു. പി. സച്ചിദാനന്ദന്‍ എന്നാണ് യഥാര്‍ത്ഥ നാമം. 1958-ല്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ഇദ്ദേഹം ഫറാക്കാബാരേജ്, പോര്‍ബന്തര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എന്‍ജിനീയറായി ജോലിചെയ്തു. നാലുവര്‍ഷം പട്ടാളത്തിലും ജോലിചെയ്തു. ഉത്തരായനം, ആള്‍ക്കൂട്ടം, മരണസര്‍ട്ടിഫിക്കറ്റ്, അഭയാര്‍ത്ഥികള്‍, ഗോവര്‍ധനന്റെ യാത്രകള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത്, വ്യാസനും വിഘ്നേശ്വരനും എന്നീ നോവലുകളും, വീടും തടവും, സംവാദം, ഒടിയുന്ന കുരിശ്, ഇര, അശാന്തം എന്നീ കഥാസമാഹാരങ്ങളും മുക്തിപഥം, ശവഘോഷയാത്ര മുതലായ നാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഗോവര്‍ധനന്റെ യാത്രകള്‍ എന്ന നോവലിന് 1997-ല്‍ സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. കൂടാതെ സമസ്ത കേരള സാഹിത്യ പരിഷത്ത് അവാര്‍ഡ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, യശ്പാല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അഭയാര്‍ത്ഥികള്‍ എന്ന നോവലിന് ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഇദ്ദേഹം നിരസിച്ചു. സമകാലികലോകത്തിലെ ദോഷവശങ്ങളെ വിമര്‍ശിക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ പ്ളാനിങ്് ഡയറക്ടറായി ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു.

              
Back

  Date updated :