Adisankaran

Adisankaran

Any

Reading

Problem

Religion

B.C.508 - A.D.820

Kaaladi

Ernakulam, Nil

Nil

Back

NIL

അദ്വൈതദര്‍ശനത്തിന്റെ ഉപജ്ഞാതാവായ ശങ്കരാചാര്യര്‍ ആണ് ആദിശങ്കരന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ബി.സി. 508നും എ.ഡി. 820നും ഇടയ്ക്കാണ് ജീവിച്ചിരുന്നത് എന്നു പറയുന്നു. പെരിയാറിന്റെ തീരത്തുള്ള കാലടിയാണ് ജനനസ്ഥലം. ഇദ്ദേഹത്തിന്റെ മൂന്നാം വയസ്സില്‍ പിതാവ് മരിച്ചു. എട്ടാമത്തെ വയസ്സിനുള്ളില്‍ വിവിധ ശാസ്ത്രങ്ങളില്‍ അഗാധപാണ്ഡിത്യം നേടി ബാല്യത്തില്‍തന്നെ സന്യാസ ജീവിതം തെരഞ്ഞെടുത്തു. സന്യാസജീവിതത്തിന് മാതാവിന് വിസമ്മതമായിരുന്നെങ്കിലും ഒടുവില്‍ സമ്മതം നല്കേണ്ടിവന്നു. അമ്മയുടെ മരണസമയത്ത് അടുത്ത് എത്തിക്കൊള്ളാമെന്ന് വാക്ക് കൊടുത്തിട്ട് ഇദ്ദേഹം യാത്രതിരിച്ചു. ജന്മഗൃഹം ഉപേക്ഷിച്ച് നര്‍മദാതീരത്തെത്തി ഗൌഡപാദശിഷ്യനായ ഗോവിന്ദാചാര്യരെ ഗുരുവായി വരിച്ചു. അവിടെ കുറേക്കാലം വസിച്ചതിനുശേഷം കാശിയിലേക്ക് തിരിച്ചു. ഭാരതത്തിലുടനീളം സഞ്ചരിച്ച് അദ്വൈതേതരദര്‍ശന ശാഖകളില്‍പ്പെട്ട പ്രമുഖ പണ്ഡിതന്‍മാരെ വാദത്തില്‍ പരാജയപ്പെടുത്തി. സുരേശ്വന്‍, തോടകന്‍, ഹസ്താമലകന്‍, പദ്മപാദന്‍ എന്നിവരായിരുന്നു ശങ്കരാചാര്യരുടെ ശിഷ്യന്മാര്‍. ജഗന്നാഥം, ദ്വാരക, പുരി, ബദരീനാഥം എന്നീ നാല് ആശ്രമങ്ങള്‍ ഇദ്ദേഹം സ്ഥാപിക്കുകയും ഈ നാല് ശിഷ്യന്‍മാരെ യഥാക്രമം ഈ മഠങ്ങളുടെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. ബ്രഹ്മസൂത്രം, ഭഗവദ്ഗീത, ദശോപനിഷത്തുകള്‍ എന്നിവയുടെ ഭാഷ്യങ്ങളാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.
ശൃംഗേരിയില്‍ വസിക്കുമ്പോള്‍ അമ്മയുടെ അന്ത്യം അടുത്തെന്നറിഞ്ഞ ഇദ്ദേഹം കാലടിയില്‍ എത്തുകയും നമ്പൂതിരിമാരുടെ എതിര്‍പ്പ് വകവയ്ക്കാതെ അമ്മയുടെ ഉദകക്രിയ നടത്തുകയും ചെയ്തു.
ഭാരതത്തിലെ വ്യത്യസ്തദര്‍ശനങ്ങളേയും വ്യത്യസ്ത ആരാധനാ സമ്പ്രദായങ്ങളേയും വേദാന്ത ചിന്തയിലൂടെ ഏകീകരിച്ചു. അഹം ബ്രഹ്മാസ്മി എന്ന ആത്മജ്ഞാനം കൈവരലാണ് മോക്ഷം എന്ന് സമര്‍ത്ഥിച്ചു. ഫലേച്ഛ കൂടാതെയുള്ള കര്‍മ്മാനുഷ്ഠാനത്തിലൂടെ ചിത്തശുദ്ധി നേടുന്ന മനുഷ്യന് ഈ ജ്ഞാനം കൈവരിക്കാമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ചിത്തശുദ്ധി കൈവരുത്തുന്ന എല്ലാ ആരാധനാ സമ്പ്രദായങ്ങളേയും അംഗീകരിച്ചിരുന്ന ഇദ്ദേഹം ശിഷ്യന്‍മാരൊത്ത് ഭാരതം മുഴുവന്‍ സഞ്ചരിക്കുകയും വിവിധ ദര്‍ശനങ്ങളുടെ വക്താക്കളായ പണ്ഡിതന്‍മാരെ വാദങ്ങളില്‍ തോല്‍പിക്കുകയും ചെയ്തു. പിന്നീട് ഗംഗാതീരത്ത് എത്തി ഗൌഡപാദാചാര്യരുടെ അനുഗ്രഹം വാങ്ങിയശേഷം കാശ്മീരിലേക്ക് പോകുകയും അവിടെയും പണ്ഡിതന്‍മാരെ പരാജയപ്പെടുത്തിയശേഷം ശാരദാക്ഷേത്രത്തിലെ സര്‍വ്വജ്ഞപീഠം കയറുകയും ചെയ്തു. 32-ാം വയസ്സില്‍ കേദാരനാഥില്‍ വച്ച് ഇദ്ദേഹം സമാധിയായി. സമാധി കാഞ്ചീപുരത്ത് വച്ചാണെന്നും തൃശൂരില്‍വച്ചാണെന്നും ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു.

              
Back

  Date updated :