Athichan P.C.

Athichan P.C.

Any

Reading

Problem

Politics

1907-1976

Adoor

Kollam, Nil

Nil

Back

NIL

ഹരിജന്‍ നേതാവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ആതിച്ചന്‍ പി.സി. 25-11-1907-ല്‍ അടൂരിലെ ആയിക്കാട് ജനിച്ചു. 1936-1943 കാലഘട്ടത്തില്‍ അഖില തിരുവിതാംകൂര്‍ കുറവ മഹാസഭയുടെ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. 1946-ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഇദ്ദേഹം രണ്ട് ദശകം കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. 1960-ല്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ ചേരുകയും കുന്നത്തൂര്‍ സംവരണ നിയോജക മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1965-ലും നിയമസഭാംഗമായ ഇദ്ദേഹം 1967-ല്‍ സി.പി.ഐ. സ്ഥാനാര്‍ത്ഥിയായി അടൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു. 07-08-1976-ല്‍ അന്തരിച്ചു.

              
Back

  Date updated :