Anjam Madhavan Namboothiri

Anjam Madhavan Namboothiri

Any

Reading

Problem

Religion

1919-1988

Nil

Other, Nil

Nil

Back

NIL

പുരാണ പ്രഭാഷകനായ ആഞ്ഞം മാധവന്‍ നമ്പൂതിരി 1919-ല്‍ പട്ടാമ്പിയില്‍ ജനിച്ചു. സംസ്കൃതം, ഇംഗ്ളീഷ് എന്നിവ അഭ്യസിച്ചിരുന്നു. 15-ാം വയസ്സ് മുതല്‍ ഗുരുവായൂരില്‍ ഭജനയിരിക്കുകയും മേക്കാട്ട് നീലകണ്ഠന്‍ നമ്പൂതിരിയില്‍നിന്ന് പുരാണജ്ഞാനം നേടുകയും ചെയ്തു. തികഞ്ഞ വേദാന്തിയും നൈഷ്ഠിക ബ്രഹ്മചാരിയും ആയിരുന്ന ഇദ്ദേഹം ഗുരുവായൂരില്‍ താമസിക്കുകയും ക്ഷേത്രസന്നിധിയില്‍ സപ്താഹം നടത്തുകയും ചെയ്തിരുന്നു. ഗുരുവായൂരപ്പന്‍ മാസിക സ്ഥാപിക്കുകയും ഗുരുവായൂരപ്പന്റെ ഭക്തവാത്സല്യം, ബദരീയാത്ര, തിരുനാമ മാഹാത്മ്യം തുടങ്ങിയ കൃതികള്‍ രചിക്കുകയും ചെയ്തു. ഗുരുവായൂര്‍ ദേവസ്വത്തില്‍നിന്ന് തിരുനാമാചാര്യന്‍ എന്ന ബഹുമതി ഇദ്ദേഹത്തിന് ലഭിച്ചു. പുതൂര്‍ ഉണ്ണിക്കൃഷ്ണന്‍ എഴുതിയ ഇദ്ദേഹത്തിന്റെ ജീവചരിത്രം പ്രശസ്തമാണ്. ഇന്ത്യ ഒട്ടാകെ സഞ്ചരിച്ച് പുരാണ പ്രഭാഷണങ്ങള്‍ നടത്തിയ ഇദ്ദേഹം 19-03-1988-ല്‍ കോയമ്പത്തൂരില്‍ വച്ച് അന്തരിച്ചു.

              
Back

  Date updated :