Agamanandan Swami

Agamanandan Swami

Any

Reading

Problem

Religion

1896-1961

Nil

Other, Nil

Nil

Back

NIL

ഹിന്ദുമത പ്രചാരകനും വേദാന്തപണ്ഡിതനുമായ ആഗമാനന്ദന്‍ സ്വാമി 27-08-1896-ല്‍ ജനിച്ചു. കൃഷ്ണന്‍ നമ്പ്യാതിരി എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ പേര്. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍തന്നെ ആത്മീയകാര്യങ്ങളില്‍ തത്പരനായിരുന്നു. ബ്രഹ്മാനന്ദസ്വാമികള്‍, നിര്‍മലാനന്ദസ്വാമികള്‍ എന്നിവരുമായി പരിചയപ്പെട്ടതോടെ ആത്മീയതയിലേക്ക് തിരിഞ്ഞ ഇദ്ദേഹത്തെ 1916-ല്‍ ബന്ധുക്കള്‍ വിവാഹം കഴിപ്പിച്ചു. 1924-ല്‍ എം.എ. ബിരുദം നേടുകയും കുറേക്കാലം ചെങ്ങന്നൂരിലെ കല്ലിശ്ശേരി ഹൈസ്ക്കൂളില്‍ ഹെഡ്മാസ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 1928-ല്‍ നിര്‍മ്മലാനന്ദസ്വാമികള്‍ ഇദ്ദേഹത്തിനു സന്യാസം നല്‍കി. മതപ്രസംഗം ഒരു പ്രസ്ഥാനമാക്കി വളര്‍ത്തിയെടുത്ത ഇദ്ദേഹം വിവേക ചൂഡാമണി (വ്യാഖ്യാനം), വീരവാണി, വിഷ്ണുപുരാണം, വിവേകാനന്ദ സന്ദേശം എന്നീ കൃതികള്‍ രചിച്ചു. 1936-ല്‍ കാലടിയിലെ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമവും, 1954-ല്‍ ശ്രീശങ്കരകോളേജും ഇദ്ദേഹം സ്ഥാപിച്ചു. 17-04-1961-ല്‍ ഇഹലോകവാസം വെടിഞ്ഞു.

              
Back

  Date updated :