Arnos Pathiri

Arnos Pathiri

Any

Reading

Problem

Religion

1680-1732

Nil

Other, Nil

Nil

Back

NIL

വിദേശിയായ മലയാളി പണ്ഡിതനാണ് അര്‍ണോസ് പാതിരി. മലയാള ഭാഷയുടെ വികാസത്തിന് സംഭാവനകള്‍ നല്‍കിയ ഇദ്ദേഹം 1680-ല്‍ ജര്‍മ്മനിയിലെ ഓസ്നാ ബ്രൂക്കിനു സമീപം ജനിച്ചു. 1699-ല്‍ ഇന്ത്യയില്‍ എത്തിയ ഇദ്ദേഹം കൊച്ചിയിലെ അമ്പഴക്കാട്ട് വന്ന് വൈദിക പട്ടം സ്വീകരിച്ചു. ജോണ്‍ ഏണസ്റസ് ഹാങ്സെല്‍ഡര്‍ എന്നാണ് യഥാര്‍ത്ഥ നാമം. തൃശൂരില്‍ വച്ച് സംസ്കൃതം പഠിക്കുകയും ചതുരന്ത്യം, ഉമ്മാപര്‍വം, വ്യാകുല പ്രബന്ധം, മിശിഹാ ചരിത്രം, വ്യാകുലപ്രയോഗം, ആത്മാനുതാപം എന്നീ പദ്യകൃതികള്‍ രചിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ മലയാളശൈലി സംസ്കൃതപദബഹുലമാണ്. മലയാള നിഘണ്ടു, മലയാള-പോര്‍ച്ചുഗീസ് നിഘണ്ടു എന്നിവയും മലയാള വ്യാകരണവും രചിച്ചിട്ടുണ്ട്. വേദാന്തസാരം, അഷ്ടാവക്രഗീത, യുധിഷ്ഠിരവിജയം, വസിഷ്ഠാസാരം തുടങ്ങിയ കൃതികളെ ആധാരമാക്കി ലത്തീന്‍ ഭാഷയിലും പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അമ്പഴക്കാട്ട്, പുത്തന്‍ചിറ, വേലൂര്‍, കൊടുങ്ങല്ലൂര്‍, കടത്തുരുത്തി എന്നിവിടങ്ങളില്‍ വൈദികനായി പ്രവര്‍ത്തിച്ചു. ബഹുഭാഷാ പണ്ഡിതനായ ഇദ്ദേഹം 20-03-1732-ല്‍ കേരളത്തില്‍ പഴയൂരില്‍ അന്തരിച്ചു.

              
Back

  Date updated :