Arjunan Vellayani

Arjunan Vellayani

Any

Reading

Problem

Literature

1933-

Vellayani

Trivandrum, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ അര്‍ജുനന്‍, വെള്ളായണി 10-02-1933-ല്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ ജനിച്ചു. കേരള സര്‍വകലാശാലയില്‍നിന്ന് എം.എ. ബിരുദം നേടിയശേഷം കൊല്ലം ശ്രീനാരായണ കോളേജ്, അലിഗഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തു. പി.എച്ച്.ഡി, ഡി ലിറ്റ് ബിരുദങ്ങള്‍ നേടിയ ഇദ്ദേഹം 1970-ല്‍ മലയാളം എന്‍സൈക്ളോപീഡിയ വകുപ്പില്‍ ചേര്‍ന്നു. 1975-ല്‍ ചീഫ് എഡിറ്റര്‍, 1976-ല്‍ സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ളോപീഡിക് പബ്ളിക്കേഷന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് 1988-ല്‍ വിരമിച്ചു. പിന്നീട് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസ് ഡയറക്ടറായി സേവനം അനുഷ്ഠിച്ചു. ഗംഗയാറൊഴുകുന്നു, ചോരപ്പൂങ്കുല, കാര്‍ത്തികവിളക്ക്, വിണ്ണില്‍ നിന്ന് മണ്ണിലേക്ക് തുടങ്ങിയവ ഇദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങളാണ്. കൂടാതെ ബാല്യസാഹിത്യ കൃതികളായ അമ്പിളി, അച്ഛന്റെ കത്തുകള്‍, കഥാഭാരതം തുടങ്ങിയവയും ഗവേഷണമേഖല എന്ന പ്രബന്ധസമാഹാരവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

              
Back

  Date updated :