Aswathi Thirunal Gauri Lakshmibhai

Aswathi Thirunal Gauri Lakshmibhai

Any

Reading

Problem

Kings / Queens

Nil

Nil

Other, Nil

Nil

Back

NIL

തിരുവിതാംകൂര്‍ രാജവംശജയായ കവയിത്രിയാണ് അശ്വതിതിരുനാള്‍ ഗൌരിലക്ഷ്മീഭായി. ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ അനന്തിരവളാണ് ഇവര്‍. കാര്‍ത്തിക തിരുനാള്‍ ലക്ഷ്മീഭായിയുടേയും കേണല്‍ ജി.വി.രാജയുടേയും പുത്രിയാണ്. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ ആയിരുന്നു വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ ഇവര്‍ ഇരുനൂറില്‍പരം കവിതകള്‍ രചിച്ചിട്ടുണ്ട്. ഇവരുടെ ആദ്യ കവിതാസമാഹാരമാണ് തിരുമുല്‍കാഴ്ച. കുലദൈവമായ ശ്രീപദ്മനാഭനേയും അമ്മാവനായ ശ്രീചിത്തിരതിരുനാളിനേയും കുറിച്ചുള്ള കവിതകളാണ് തിരുമുല്‍കാഴ്ച. പിന്നീട് വാസ്തുശില്പകല, സ്ഥലപുരാണം, ഐതിഹ്യം, ഭൂമിശാസ്ത്രപരമായ കാഴ്ചപ്പാടുകള്‍, പൂജാവിധികള്‍, സാഹിത്യം, സംഗീതം, ദേവസങ്കല്പം, അനുഷ്ഠാനങ്ങള്‍, അത്ഭുതങ്ങള്‍ ക്ഷേത്രചരിത്രം ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന ശ്രീപദ്മനാഭസ്വാമി ടെമ്പിള്‍ എന്ന പുസ്തകം ഏറെ പ്രശസ്തമാണ്. തിരുവിതാംകൂറിലെ ക്ഷേത്രങ്ങളെക്കുറിച്ചുള്ള തുളസി ഗാര്‍ലാന്റ് എന്ന പുസ്തകവും പ്രശസ്തമായ കൃതിയാണ്.

              
Back

  Date updated :