Alfons Kannamthanam

Alfons Kannamthanam

Any

Reading

Problem

Officials

1954-

Manimala

Kottayam, Nil

Nil

Back

NIL

1954-ല്‍ കോട്ടയം ജില്ലയിലെ മണിമലയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം ജനിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍, ഭരണതന്ത്രജ്ഞന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. 1979-ല്‍ ഐ.എ.എസില്‍ നിയമനം ലഭിച്ചു. ഇന്ത്യയിലെ ആദ്യ അക്ഷരനഗരമായ കോട്ടയത്തെ ആ നിലയില്‍ എത്തിക്കുന്നതിന് പ്രധാന പങ്കുവഹിച്ചു. ദേവികുളം സബ്കളക്ടര്‍, കോട്ടയം ജില്ലാകളക്ടര്‍, മില്‍മാ മാനേജിങ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഡല്‍ഹി ഡവലപ്മെന്റ് അതോറിറ്റിയുടെ കമ്മീഷണറായിരുന്നു. ആ കാലയളവില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുകവഴി സര്‍ക്കാരിന് പതിനായിരം കോടി രൂപയുടെ ആസ്തി വീണ്ടെടുത്ത് നല്‍കി. ഇദ്ദേഹത്തിന്റെ ആത്മകഥാപരമായ കൃതിയാണ് മേക്കിങ് എ സിഫറന്‍സ്. ഈ കൃതിയുടെ മലയാളം പരിഭാഷയാണ് ഡി.സി.ബുക്സിന്റെ ഇന്ത്യ മാറ്റത്തിന്റെ മുഴക്കം എന്നത്. അഴിമതിക്കും അനീതിക്കും എതിരെ പോരാടുന്നതിനായി 1994-ല്‍ ജനശക്തി എന്ന സംഘടന രൂപീകരിച്ചു. ഈ സംഘടനയുടെ ദേശീയ പ്രസിഡന്റാണ് ഇദ്ദേഹം. ടൈം മാഗസിന്‍ 1994-ല്‍ തിരഞ്ഞെടുത്ത നൂറു യുവലോകനേതാക്കന്‍മാരില്‍ ഇദ്ദേഹത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള കേരള നിയമസഭാംഗമാണ്.

              
Back

  Date updated :