Alexander Parambithara

Alexander Parambithara

Any

Reading

Problem

Politics

1900-1989

Gothuruth

Ernakulam, Nil

Nil

Back

NIL

കോണ്‍ഗ്രസ്സ് നേതാവായിരുന്ന അലക്സാണ്ടര്‍ പറമ്പിത്തറ 11-2-1900-ല്‍ എറണാകുളം ജില്ലയിലെ ഗോതുരുത്തില്‍ ജനിച്ചു. ബി.എ. ഓണേഴ്സ്, എല്‍.ടി. ബിരുദങ്ങള്‍ നേടിയ ഇദ്ദേഹം 1926-ല്‍ കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് ഹൈസ്കൂളില്‍ ഹെഡ്മാസ്ററായി. 1934-ല്‍ പള്ളുരുത്തിയില്‍നിന്ന് കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി പ്രജാമണ്ഡലം പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം തിരുവിതാംകൂര്‍ കൊച്ചി സംയോജനക്കാലത്ത് കൊച്ചി നിയമസഭാംഗമായിരുന്നു. 1947 മുതല്‍ 1951 വരെ എറണാകുളം മുനിസിപ്പല്‍ കൌണ്‍സിലര്‍, ചെയര്‍മാന്‍, 1952 മുതല്‍ 1957 വരെ തിരുകൊച്ചി നിയമസഭാംഗം 1957 മുതല്‍ 1964 വരെ കേരള നിയമസഭാംഗം, 1961 മുതല്‍ 1964 വരെ നിയമസഭാസ്പീക്കര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1989-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :