Aroor K.K.

Aroor K.K.

Any

Reading

Problem

Film / Cinema

1907-1968

Cherthala

Alapuzha, Nil

Nil

Back

NIL

നാടക-ചലച്ചിത്രനടനായിരുന്ന അരൂര്‍ കെ.കെ. 1907-ല്‍ ചേര്‍ത്തലയില്‍ ജനിച്ചു. കെ.കുഞ്ചുനായര്‍ എന്നാണ് പൂര്‍ണ്ണനാമം. മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ ബാലനിലെ നായകനായിരുന്നു ഇദ്ദേഹം. ആദ്യകാലത്ത് സംഗീതാധ്യാപകനായിരുന്ന ഇദ്ദേഹം 1919 മുതല്‍ 1937 വരെ കോട്ടയ്ക്കല്‍ വൈദ്യരത്നം പി.എസ്. വാരിയരുടെ പരമശിവവിലാസം എന്ന നാടകകമ്പനിയില്‍ നടനായി ജോലി നോക്കി. പിന്നീട് മദ്രാസ് മലയാളി അസോസിയേഷന്റെ പേരില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച പരസ്യം കണ്ടതിനെ തുടര്‍ന്ന് മദ്രാസിലെത്തുകയും ബാലന്‍ എന്ന സിനിമയില്‍ നായകനായി അഭിനയിക്കുകയും ചെയ്തു. ജ്ഞാനാംബിക, കേരളകേസരി, കുടുംബിനി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 1949-ല്‍ ഹരികഥാപ്രസംഗകനായി കഥകളവതരിപ്പിച്ചു. 1968-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :