Ayyipillai Asan

Ayyipillai Asan

Any

Reading

Problem

Literature

Nil

Kovalam

Trivandrum, Nil

Nil

Back

NIL

കോവളം കവികള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കവികളില്‍ ഒരാളാണ് അയ്യിപ്പിള്ള ആശാന്‍. ദക്ഷിണകേരളത്തിലെ കോവളത്തിനടുത്തുള്ള അവ്വാടുതുറയിലാണ് ജീവിച്ചിരുന്നത്. ഭാരതം പാട്ടിന്റെ കര്‍ത്താവ് അയ്യിനിപ്പിള്ള ഇദ്ദേഹത്തിന്റെ അനുജനാണെന്ന് കരുതിപ്പോരുന്നു. ഇവരാണ് കോവളം കവികള്‍ എന്ന് അറിയപ്പെട്ടിരുന്നത്. ഉള്ളൂരിന്റെ അഭിപ്രായത്തില്‍ ഇവരുടെ ജീവിതകാലം 15-ാം ശതകം ആണെന്നും മറ്റു ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ 1350-1450നും ഇടയ്ക്കാണെന്നും പറയപ്പെടുന്നു. രാമകഥപ്പാട്ട് എന്ന ആദ്യകാല മലയാളകാവ്യത്തിന്റെ രചയിതാവാണിദ്ദേഹം. ചന്ദ്രവളയം എന്ന വാദ്യോപകരണമാണ് രാമകഥപ്പാട്ട് പാടാന്‍ ഉപയോഗിച്ചിരുന്നത്. നിരവധി വിഷ്ണുക്ഷേത്രങ്ങളില്‍ രാമകഥപ്പാട്ട് അവതരിപ്പിച്ചിരുന്നു. തമിഴ്, മലയാളം, സംസ്കൃതം എന്നീ ഭാഷകളില്‍ പാണ്ഡിത്യവും സംഗീത ജ്യോതിശാസ്ത്രാദികളില്‍ അറിവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.

              
Back

  Date updated :