Ayyappa Panicker K.

Ayyappa Panicker K.

Any

Reading

Problem

Literature

1930-

Kavalam

Alapuzha, Nil

Nil

Back

NIL

കവി, വിമര്‍ശകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ കീര്‍ത്തികേട്ട കെ. അയ്യപ്പപ്പണിക്കര്‍ ആലപ്പുഴ ജില്ലയിലെ കാവാലത്ത് 12-09-1930-ല്‍ ജനിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1951-ല്‍ ഇംഗ്ളീഷ് സാഹിത്യത്തില്‍ ബി.എ. ഓണേഴ്സ് ബിരുദം നേടിയ ഇദ്ദേഹം 1966-ല്‍ ഹൈദ്രാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷില്‍ നിന്ന് അധ്യാപനത്തില്‍ ബിരുദാനന്തരബിരുദം നേടി. പിന്നീട് 1971-ല്‍ ഇന്ത്യാന സര്‍വകലാശാലയില്‍ നിന്ന് എം.എ.; പി.എച്ച്.ഡി. ബിരുദങ്ങള്‍ നേടി. തിരുവനന്തപുരം എം.ജി. കോളേജ്, കോട്ടയം സി.എം.എസ്. കോളേജ്, കേരള സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തു. 1981-82-ല്‍ യേല്‍, ഹാര്‍വാഡ് യൂണിവേഴ്സിറ്റികളില്‍ ഡോക്ടര്‍ ബിരുദാനന്തര ഗവേഷണം നടത്തി. 1990 മുതല്‍ സാഹിത്യ അക്കാദമിയുടെ ചീഫ് എഡിറ്റര്‍ പദവിയില്‍ നിലകൊണ്ടു.
മയകോവ്സ്ക്കിയുടെ കവിതകള്‍, പൂച്ചയും ഷേക്സ്പിയറും, ക്യൂബന്‍ കവിതകള്‍, ഗുരുഗ്രന്ഥസാഹിബ് എന്നീ വിവര്‍ത്തനങ്ങളും അയ്യപ്പപ്പണിക്കരുടെ കൃതികള്‍, അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍, അയ്യപ്പപ്പണിക്കരുടെ വിവര്‍ത്തനങ്ങള്‍ എന്നിവയാണ് പ്രധാന മലയാള കൃതികള്‍. മലയാളം അന്തോളജി, മഞ്ചേരി ഈശ്വരന്‍, മലയാളം ഷോര്‍ട്ട് സ്റോറീസ്, ഇന്ത്യന്‍ ഇംഗ്ളീഷ് ലിറ്ററേച്ചര്‍, വി.കെ.കൃഷ്ണമേനോന്‍, തകഴി ശിവശങ്കരപ്പിള്ള, ഇന്ത്യന്‍ റിനൈസന്‍സ്, കെ. എം. പണിക്കര്‍ എന്നിവ ഇംഗ്ളീഷ് കൃതികള്‍.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ അക്കാദമി അവാര്‍ഡ്, കല്യാണി കൃഷ്ണമേനോന്‍ പ്രൈസ്, മഹാകവി കുട്ടമത്ത് പുരസ്ക്കാരം, ഫാദര്‍ എബ്രഹാം വടക്കേല്‍ അവാര്‍ഡ്, സമസ്ത കേരള സാഹിത്യപരിഷത്ത് അവാര്‍ഡ്, മഹാകവി ഉറൂബ് പുരസ്ക്കാരം, അയ്യപ്പപ്പണിക്കരുടെ കൃതികള്‍ (1969-81)-ക്ക് കല്‍ക്കട്ടയിലെ ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭില്‍ വാര അവാര്‍ഡ്, ഒറീസ്സയിലെ സാംബല്‍പൂര്‍ യൂണിവേഴ്സിറ്റിയുടെ ഗംഗാധര്‍ മെഹര്‍ കവിതാ പുരസ്ക്കാരം, മസ്ക്കറ്റ് കേരള കള്‍ച്ചറല്‍ സെന്ററിന്റെ ലിറ്റററി അവാര്‍ഡ്, സി.ബി.കുമാര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ്, ആശാന്‍ പ്രൈസ് എന്നിവ ഇദ്ദേഹം കരസ്ഥമാക്കി. 1997-ല്‍ ഇന്ത്യന്‍ ഭാഷകളിലെ ആഖ്യാനശൈലിയെക്കുറിച്ച് പഠനം നടത്താന്‍ ഇന്ദിരാഗാന്ധി സ്മാരക ഫെല്ലോഷിപ്പും ലഭിച്ചു.

              
Back

  Date updated :