V.V. Ayyappan

V.V. Ayyappan

Any

Reading

Problem

Literature

1923-

Kandanasserry

Trichur, Nil

Nil

Back

NIL

കോവിലന്‍ എന്ന തൂലികനാമത്തിലറിയപ്പെടുന്ന മലയാള സാഹിത്യകാരനാണ് വി.വി. അയ്യപ്പന്‍. തൃശൂര്‍ ജില്ലയിലെ കണ്ടാണശ്ശേരിയില്‍ 09-07-1923-ല്‍ ജനിച്ചു. കണ്ടാണശ്ശേരി എക്സല്‍സിയര്‍ സ്കൂള്‍, നെമ്മിനി ഹയര്‍ എലിമെന്ററി സ്കൂള്‍, പാവറട്ടി സാഹിത്യദീപിക സംസ്കൃത കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1943 മുതല്‍ 46 വരെ റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും 1948 മുതല്‍ 68 വരെ കോര്‍ ഓഫ് സിഗ്നല്‍സിലും ജോലി ചെയ്തു. ഈ കാലയളവില്‍ ഇലക്ട്രോണിക്സില്‍ അറിവ് നേടി. 1969-ല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചു. നോവലുകളും കഥാസമാഹാരങ്ങളും രചിച്ചിട്ടുണ്ട്. എ മൈനസ് ബി, ഭരതന്‍, ബോര്‍ഡൌട്ട്, ഏഴാമെടങ്ങള്‍, തേര്‍വാഴ്ചകള്‍, തോറ്റങ്ങള്‍, ഹിമാലയം, തട്ടകം (നോവലുകള്‍) ശകുനം, തെരഞ്ഞെടുത്ത കഥകള്‍ (കഥാസമാഹാരങ്ങള്‍) എന്നിവയാണ് മുഖ്യകൃതികള്‍. മുട്ടത്തു വര്‍ക്കി അവാര്‍ഡ്, പ്രഥമ ബഷീര്‍ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. തോറ്റങ്ങള്‍, ശകുനം എന്നീ കൃതികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 1999-ല്‍ തട്ടകം എന്ന നോവലിന് വയലാര്‍ അവാര്‍ഡും ലഭിച്ചു.

              
Back

  Date updated :